‘ജൂനിയര്‍ സൂപ്പര്‍ ഹീറോയ്ക്കായുള്ള കാത്തിരിപ്പ്’: സന്തോഷ വാർത്തയുമായി മൃദുലയും യുവയും

HIGHLIGHTS
  • ഇരുവർക്കുമുള്ള ആശംസകളുമായി നിരവധി താരങ്ങളാണ് എത്തിയിരിക്കുന്നത്
mridhula-vijay-and-yuva-kirshna-announces-happy-news-of-their-jr-superhero
ചിത്രത്തിന് കടപ്പാട് : ഇൻസ്റ്റഗ്രാം
SHARE

തങ്ങൾ മാതാപിതാക്കളാകാൻ പോകുന്നുവെന്ന വിശേഷം പങ്കുവെച്ച് സീരിയൽ താരങ്ങളായ മൃദല വിജയിയും യുവ കൃഷ്ണയും.  സമൂഹമാധ്യമത്തിലൂടെയാണ്  ഇരുവരും ഈ വിശേഷം ആരാധകരുമായി പങ്കുവച്ചത്. യുവ കൃഷ്ണയും കഴിഞ്ഞ ജൂലൈയിലാണ് വിവാഹിതരായത്. 

‘ഞാൻ ഉടൻ ഒരു ഡാഡി ആകാൻ പോകുന്നു.എന്റെ വികാരങ്ങൾ പ്രകടിപ്പിക്കാൻ വാക്കുകളില്ല. നിങ്ങളുടെ അനുഗ്രഹവും പ്രാർത്ഥനയും വേണം. നിന്നെ ഒരുപാട് സ്നേഹിക്കുന്നു മൃദുല’ എന്നാണ് യുവ കുറിച്ചത്. പ്രെഗ്നന്‍സി ടെസ്റ്റിന്റെ ചിത്രത്തോടൊപ്പമാണ് മൃദുല ഗര്‍ഭിണിയാണെന്ന വിശേഷം ഇവർ പങ്കുവച്ചിരിക്കുന്നത്. 

‘ഹായ് ഫ്രണ്ട്‌സ്, ഞങ്ങളുടെ ജൂനിയര്‍ സൂപ്പര്‍ ഹീറോയ്ക്കായുള്ള കാത്തിരിപ്പ് ഞങ്ങള്‍ ആരംഭിച്ച വിവരം സന്തോഷത്തോടെ നിങ്ങളെ അറിയിക്കുകയാണ്. നിങ്ങളുടെ പ്രാര്‍ത്ഥനകളും അനുഗ്രഹങ്ങളും ഉണ്ടാകണം.. ഡോക്ടർ വിശ്രമത്തിനായി നിർദ്ദേശിച്ചതിനാൽ ഞാൻ തുമ്പപ്പൂ സീരിയലില്‍ നിന്നും പിന്മാറുകയാണ്. ദയവായി എന്നോട് ക്ഷമിക്കൂ.  ഞങ്ങളുടെ യൂട്യൂബ് ചാനല്‍ ആയ ‘മൃദ്വ വ്‌ളോഗ്‌സി’ലൂടെ നിങ്ങളോടൊപ്പം ഉണ്ടാകും’.മൃദുല കുറിച്ചു. 

ഇരുവർക്കുമുള്ള ആശംസകളുമായി നിരവധി താരങ്ങളാണ് എത്തിയിരിക്കുന്നത്. അലീന പടിക്കല്‍, റെബേക്ക സന്തോഷ് ദിയ മേനോന്‍, ഷിയാസ് കരീം, തുടങ്ങിയ താരങ്ങളും ആരാധകരും ആശംസകളുമായി എത്തിയിട്ടുണ്ട്. 2015 മുതൽ അഭിനയ രംഗത്ത് സജീവമാണ് മൃദുല വിജയ്. മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്തിരുന്ന ‘കൃഷ്ണതുളസി’യിലൂടെയാണ് ശ്രദ്ധേയയാകുന്നത്. നര്‍ത്തകിയായും തിളങ്ങി. മഞ്ഞിൽ വിരിഞ്ഞ പൂവ് സീരിയലിലെ മനു പ്രതാപ് എന്ന കഥാപാത്രത്തിലൂടെയാണ് യുവ കൃഷ്ണ പ്രേക്ഷക പ്രീതി നേടുന്നത്.

English Summary : Mridhula Vijay and Yuva Kirshna announces happy news of their Jr superhero

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LOVE N LIFE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

"ആരെങ്കിലും പറഞ്ഞോട്ടെ അച്ഛൻ എന്തിനാ പറയുന്നെ?" ഹൃദയം തുറന്നു വിനീത് | Vineeth Sreenivasan Interview

MORE VIDEOS
FROM ONMANORAMA