നേടാം 10 ലക്ഷം വരെ സമ്മാനം; ‘പണം തരും പടം’ വേദിയിലേക്ക് അശ്വിനും അമ്മയും; ഇന്ന് രാത്രി 9.30ന്

ashwin-and-mother-in-panam-tharum-padam
SHARE

മഴവിൽ മനോരമയിലെ ‘പണം തരും പടം’ ഗെയിം ഷോയില്‍ ഇന്ന് മാറ്റുരയ്ക്കാൻ എത്തുന്നത് ‘ബംപർ ചിരി’ കോമഡി ഷോയിലെ താരങ്ങളായ അശ്വിനും അമ്മ ശ്രീരജനിയും. മത്സരത്തിന്റെ ആവേശത്തിനൊപ്പം ചിരിയുടെ പൂത്തിരി കത്തിക്കുന്നതായിരിക്കും ഇന്നത്തെ എപ്പിസോഡ്. 

‘ഉടൻ പണം 3.0’ എന്ന സൂപ്പർഹിറ്റ് ഗെയിം ഷോയ്ക്ക് പിന്നാലെ എത്തിയ ‘പണം തരും പട’ത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽനിന്നു ലഭിക്കുന്നത്. നടൻ ജഗദീഷാണ് ഷോയുടെ അവതാരകൻ. സ്ക്രീനിൽ തെളിയുന്ന ചിത്രവുമായി ബന്ധപ്പെട്ട ചോദ്യത്തിന് അതിവേഗം ശരിയുത്തരം നൽകിയാൽ സമ്മാനം നേടാം. 5000 മുതൽ 10 ലക്ഷം രൂപ വരെ സമ്മാനം നേടാൻ അവസരമുണ്ട്. തിങ്കൾ മുതൽ വെള്ളി വരെ രാത്രി 9:30 നാണ് പണം തരും പടം സംപ്രേഷണം ചെയ്യുന്നത്. 

ടിവിയിൽ ഷോ നടക്കുമ്പോൾ മനോരമ മാക്സ് ആപ്പിലൂടെ പ്രേക്ഷകർക്ക് തൽസമയം മത്സരിക്കാനും സമ്മാനം നേടാനും അവസരമുണ്ട്. മനോരമ മാക്സ് ഡൗൺലോഡ് ചെയ്ത് പണം തരും പടം ബാനറിൽ ക്ലിക്ക് ചെയ്ത് രജിസ്റ്റർ ചെയ്യുക. തിങ്കൾ മുതൽ വെള്ളി വരെ രാത്രി 9:30 ന് ടിവിയിലെ സംപ്രേക്ഷണത്തിനൊപ്പം നിങ്ങളുടെ ഉത്തരം രേഖപ്പെടുത്തുക. ശരിയായ ഉത്തരം ഏറ്റവും വേഗത്തിൽ അയക്കുന്നവരിൽ നിന്നും ഒന്നാം സ്ഥാനത്ത് എത്തുന്നവർക്ക് മത്സരാർഥിയ്ക്ക് ലഭിച്ച അതേ തുക സമ്മാനമായി ലഭിക്കും. ആദ്യ ആഴ്ചയിൽ ഓപ്പണിങ് ബൊണാൻസാ ഓഫറിലൂടെ മൽസരാർഥിക്ക് കിട്ടുന്ന തുകയുടെ മൂന്ന് ഇരട്ടി വരെ നേടാം. കൂടാതെ മറ്റനേകം സമ്മാനങ്ങളും ഷോയിൽ കാത്തിരിക്കുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LOVE N LIFE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

5 ജി: ആകാശത്തെ ആശങ്ക– എക്സ്പ്ലെയ്നർ വിഡിയോ

MORE VIDEOS
FROM ONMANORAMA