ADVERTISEMENT

1947 ലെ ഇന്ത്യ–പാക്കിസ്ഥാൻ വിഭജനത്തെത്തുടർന്നു വേർപിരിഞ്ഞ സഹോദരങ്ങൾ 74 വർഷങ്ങളുശേഷം പരസ്പരം കണ്ടു. ഇന്ത്യൻ അതിർത്തിയിൽനിന്ന് പാക്കിസ്ഥാനിലെ ദർബാർ സാഹിബ് ഗുരുദ്വാരയിലേക്കുള്ള കർതാർപുർ ഇടനാഴിയിലായിരുന്നു സഹോദരങ്ങളായ മുഹമ്മദ് സിദ്ദീഖിന്റെയും ഹബീബിന്റെയും ഒത്തുച്ചേരൽ.

 

വിഭജനകാലത്ത് ശിശുവായിരുന്ന മുഹമ്മദ് സിദ്ദീഖ് മാതാപിതാക്കളോടൊപ്പം പാക്കിസ്ഥാനിലെ ഫൈസലാബാദിലായിരുന്നു. മൂത്ത സഹോദരനായ ഹബീബ് ഇന്ത്യൻ അതിർത്തിയിലുമായി. പിന്നീട് ഹബീബ് ഇന്ത്യയിൽ തുടരുകയായിരുന്നുവെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

 

കെട്ടിപ്പിടിച്ചും കണ്ണീരണിഞ്ഞുമായിരുന്നു സഹോദരങ്ങളുടെ ഒത്തുച്ചേരൽ. ഇതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.  ഇവിടെവച്ച് ഇടയ്ക്കിടെ കാണുമെന്നും കർതാർപുർ ഇടനാഴി തുറന്നതിന് ഇരുരാജ്യങ്ങളോടും നന്ദിയുണ്ടെന്നും സഹോദരങ്ങൾ പ്രതികരിച്ചു. 

 

‌പാക്കിസ്ഥാനിലുള്ള ദർബാർ സാഹിബ് ഗുരുദ്വാരയിലാണ് ഗുരു നാനാക്ക് അന്ത്യവിശ്രമം കൊള്ളുന്നത്. കർതാര്‍പുർ ഇടനാഴിയിലൂടെ ഈ ഗുരുദ്വാരയിലേക്ക് വീസയില്ലാതെ സന്ദർശനം നടത്താൻ ഇന്ത്യൻ തീർഥാടകരെ അനുവദിക്കുന്ന കരാറിൽ ഇന്ത്യയും പാക്കിസ്ഥാനും ഒപ്പുവച്ചിരുന്നു. 

 

English Summary : Separated at India-Pakistan partition, brothers meet at Kartarpur after 74 years

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com