‘ഗംഭീരമായ 30 വർഷം, എല്ലാ യുദ്ധങ്ങളും ഒന്നിച്ച് പോരാടി’; സന്തോഷം പങ്കുവച്ച് രാജേഷ് ഹെബ്ബാർ

actor-rajesh-hebbar-30-th-wedding-anniversary-post
SHARE

മുപ്പതാം വിവാഹവാർഷികത്തിന്റെ സന്തോഷം പങ്കുവച്ച് നടൻ രാജേഷ് ഹെബ്ബാർ. 2022 ജനുവരി 17ന് ആയിരുന്നു രാജേഷിന്റെയും ഭാര്യ അനിതയുടെയും വിവാഹവാർഷികം. ജീവിതത്തിലെ വിവിധ കാലഘട്ടത്തിലെ ചിത്രങ്ങൾക്കൊപ്പം ഹൃദ്യമായ ഒരു കുറിപ്പ് രാജേഷ് സമൂഹമാധ്യമത്തിൽ പങ്കുവച്ചു. 

ഉത്സാഹഭരിതമല്ലാത്ത ഒരു നിമിഷം പോലും ദാമ്പത്യത്തിൽ ഉണ്ടായിട്ടില്ലെന്നും എല്ലാ പ്രതിസന്ധികളിലും ഒന്നിച്ചു നിന്നെന്നും രാജേഷ് പറയുന്നു. ‘‘ഗംഭീരമായ 30 വർഷം. ആവേശമുണർത്തിയ, തമാശ നിറഞ്ഞ, തുള്ളിച്ചാടിയ 30 വർഷം. ഉത്സാഹഭരിതമല്ലാത്ത ഒരു നിമിഷം പോലും ഉണ്ടായിട്ടില്ല....

നല്ലതും ചീത്തയും നമ്മൾ ഒരുപോലെ സ്വീകരിച്ചു...

തോളോട് തോൾ ചേർന്നുനിന്ന് എല്ലാ യുദ്ധങ്ങളും ഒന്നിച്ച് പോരാടി.

പ്രിയപ്പെട്ടതും ശക്തരും കരുതലുള്ളവരുമായ മൂന്നു മക്കളെ നീ എനിക്ക് തന്നു.

ഇനിയും ഒരുപാട് വർഷം ഒന്നിച്ചുണ്ടാകട്ടെ....സന്തോഷം.....ആഹ്ലാദം...നോൺ സ്റ്റോപ്പ് ഫൺ’’– രാജേഷ് കുറിച്ചു.

ആകാശ്, വർഷ, രക്ഷ എന്നിവരാണ് രാജേഷ്–അനിത ദമ്പതികളുടെ മക്കൾ. ആകാശ് ബെംഗളൂരുവിൽ ഐടി ഉദ്യോഗസ്ഥനാണ്. ഇരട്ടകളായ വർഷ, രക്ഷയും പഠിക്കുകയാണ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LOVE N LIFE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മഞ്ഞിലും മഴയിലും വാഗമണ്ണിലൂടെ രസ്നയ്ക്കൊപ്പം ഒരു കാരവൻ യാത്ര

MORE VIDEOS
FROM ONMANORAMA