നടിയും നർത്തകിയുമായ ദേവി ചന്ദനയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. സമൂഹമാധ്യമത്തിലൂടെയാണ് താരം ഇക്കാര്യം അറിയിച്ചത്. ഹോം ക്വാറിന്റീനിൽ ആണെന്നും എല്ലാവരുടെയും പ്രാർഥന വേണമെന്നും താരം കുറിച്ചു.
‘‘കോവിഡ് പോസിറ്റീവ് ആയി. ഹോം ക്വാറന്റീന്‍ ആണ് നിർദേശിച്ചിട്ടുള്ളത്. ഗുരുതരമല്ല. മരുന്ന് കഴിക്കുന്നുണ്ട്. പ്രിയപ്പെട്ടവരേ, വൈകാതെ തിരിച്ചെത്തും. ശ്രദ്ധിക്കുക, സുരക്ഷിതരായിരിക്കുക. നിങ്ങളുടെ പ്രാർഥന ആവശ്യമുണ്ട്’’ – ദേവി കുറിച്ചു.
അസുഖം ഭേദമായി പൂർണ ആരോഗ്യത്തോടെ ദേവി വേഗം തിരിച്ചെത്തട്ടെ എന്ന ആശംസ സഹപ്രവർത്തകരും ആരാധകരും കമന്റ് ചെയ്തിട്ടുണ്ട്.