ADVERTISEMENT

വിവാഹവാർഷിക ദിനത്തിൽ ഭർത്താവ് രാജാറാമിന്റെ ഓർമ പങ്കിട്ട് നടിയും നർത്തകിയുമായ താരാകല്യാൺ. ഇരുവരും ഒന്നിച്ചുള്ള ഒരു ഫോട്ടോയ്ക്കൊപ്പം എടുത്ത സെൽഫിയാണ് താര സമൂഹമാധ്യമത്തിൽ പങ്കുവച്ചത്.  

 

‘മറക്കുവാൻ പറയാനെന്തെളുപ്പം. നിങ്ങളുടെ ഭൗതിക സാന്നിധ്യമില്ലാതെ മറ്റൊരു വിവാഹവാർഷികം കൂടി’ –ചിത്രത്തോടൊപ്പം താരാകല്യാണ്‍ കുറിച്ചു.

 

2017 ജൂലൈ 30ന് ആയിരുന്നു രാജാറാമിന്റെ വിയോഗം. വൈറൽ പനി മൂർച്ഛിച്ചതാണു മരണ കാരണം. 20ലധികം മെഗാസീരിയലുകളിൽ നായകനായ അഭിനയിച്ചിട്ടുണ്ട്. നർത്തകിയായ സൗഭാഗ്യ വെങ്കിടേഷ് ആണ് ദമ്പതികളുടെ മകൾ.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com