ജോലിത്തിരക്ക്; പങ്കാളിയുടെ പരാതി കേട്ടു മടുത്തോ? പരിഹരിക്കാൻ 3 വഴികൾ

follow-these-tips-to-maintain-balance-between-work-and-time
പ്രതീകാത്മക ചിത്രം∙ Image Credits : fizkes / Shutterstock.com
SHARE

ജോലിയും ദാമ്പത്യവും ഒരുമിച്ച് കൊണ്ടുപോകുന്നത് അൽപം പ്രയാസമുള്ള കാര്യമാണെന്ന് ദമ്പതികൾക്ക് അറിയാം. ഓഫിസിലെ തിരക്കുകളിൽപ്പെട്ട് ഒന്നിച്ചുള്ള പല പദ്ധതികളും ദമ്പതികൾക്ക് ഒഴിവാക്കേണ്ടി വന്നിട്ടുണ്ടാവും. ഇതേക്കുറിച്ചുള്ള പങ്കാളിയുടെ പരാതി കേട്ടു മടുത്തിരിക്കും. ഇതു പലപ്പോഴും ബന്ധങ്ങളിൽ അസ്വാരസ്യങ്ങൾക്ക് കാരണമാകും. നിങ്ങളെ എത്ര മാത്രം മനസ്സിലാക്കുന്ന പങ്കാളിയാണെങ്കിലും അവർക്ക് വേണ്ടി സമയം കണ്ടെത്താത്തപക്ഷം ആ ബന്ധത്തിൽ വിള്ളൽ വീഴാൻ സാധ്യത ഏറെയാണ്. ഇത്തരം സാഹചര്യത്തിൽ ജോലിയും ദാമ്പത്യവും ഒരുമിച്ചുകൊണ്ടുപോകാൻ എന്തു ചെയ്യാമെന്നു നോക്കാം.

∙ അതിർവരമ്പ്

പലപ്പോഴും ജോലിക്കും വ്യക്തി ജീവിതത്തിനും ഇടയിൽ അതിർവരമ്പ് സൃഷ്ടിക്കാൻ നാം മറന്നു പോകുന്നു. പങ്കാളിക്ക് ഒപ്പമുള്ള സ്വകാര്യനിമിഷങ്ങൾ പലപ്പോഴും ഓഫിസിൽനിന്നുള്ള ഫോൺകോളുകളോ ഓണ്‍ലൈൻ മീറ്റിങ്ങുകളോ കാരണം മുറിഞ്ഞു പോകുന്നു. ഒന്നിച്ചുള്ള യാത്രയ്ക്കിടയില്‍ ജോലി ചെയ്യുന്ന പങ്കാളി ആരിലും അസ്വസ്ഥത സൃഷ്ടിക്കും. ജോലി സമയവും കുടുബത്തിനുള്ള സമയവും വേർത്തിരിക്കേണ്ടത് അത്യാവശ്യമാണ്. ഏതു സമയത്ത് ജോലിയേൽപ്പിച്ചാലും ചെയ്യുമെന്ന തോന്നൽ ബോസിന് നൽകാതിരിക്കുക. ആവശ്യമെങ്കിൽ ‘നോ’ പറയാനും മടിക്കേണ്ടതില്ല. നമ്മുടെ സ്വകാര്യനിമിഷങ്ങൾ നമുക്കും കുടുംബത്തിനും വേണ്ടിയുള്ളതാണെന്ന തോന്നൽ സ്വയം രൂപപ്പെടുത്തുക.

∙ നിസാരമല്ല

പങ്കാളിയെ നിസാരമായി കാണുന്നവരാണ് പലരും. എന്തെങ്കിലും തിരക്കു വന്നാൽ പങ്കാളിയെ ഒഴിവാക്കുകയോ, കാത്തിരിക്കാൻ ആവശ്യപ്പെടുകയോ ചെയ്യുന്നത് ഇതിനു തെളിവാണ്. നമ്മുടെ ജോലിത്തിരക്കുകളിൽനിന്നു വിട്ടുനിൽക്കാൻ പങ്കാളി ആവശ്യപ്പെടില്ലെന്ന വിശ്വാസത്തിലാണ് അവരോട് കാത്തിരിക്കാനാവശ്യപ്പെട്ട് ജോലിയിൽ മുഴുകുന്നത്. അവരെല്ലാം അംഗീകരിക്കുന്നു എന്നതുകൊണ്ട് ജീവിതത്തിലെ മറ്റു കാര്യങ്ങൾക്ക് പങ്കാളിയേക്കാൾ പ്രാധാന്യം നൽകുന്ന രീതി തുടരുകയാണ് പലരും. ഇത് അവസാനിപ്പിക്കുക.  

∙ അവധി ദിവസങ്ങൾ

അവധി ദിവസങ്ങളിലും ജോലി ചെയ്യുന്നവർ നിരവധിയാണ്. ജോലി സ്ഥലത്തെ നിസാരമായ നേട്ടങ്ങൾ മനസ്സിൽ വച്ചാണ് പലരും ഇതിന് ഒരുങ്ങുന്നത്. എന്നാൽ വ്യക്തി ജീവിതത്തെ ഇത് എങ്ങനെ ബാധിക്കുന്നുവെന്ന് അവർ മനസ്സിലാക്കുന്നില്ല. അവധി ദിവസം ജോലിയിൽനിന്നു വിട്ടുനിൽക്കാനായി ചെയ്യുനാവുന്നതെല്ലാം ചെയ്യുക. മെയിലുകളും മെസേജുകളും പരിശോധിക്കുന്നത് ഒഴിവാക്കുക. മൊബൈൽ ഫോൺ ഓഫ് ചെയ്തുവയ്ക്കുക. ശാന്തമായിരുന്ന് ആ സമയം പങ്കാളിക്കൊപ്പം ചെലവിടാം. നമ്മുടെ മനസ്സ് ജോലിക്കാര്യങ്ങളിൽ മുഴുകുകയും ശരീരം മാത്രം പങ്കാളിക്കൊപ്പം ഉണ്ടാകുന്നതിലും അർഥമില്ല. ഇത് നിങ്ങളുടെ പങ്കാളിയെ അപമാനിക്കുന്നതിനു തുല്യമാണ്. അതിനാൽ അവധി ദിവസങ്ങൾ ക്രിയാത്മകമായി ചെലവഴിക്കുക.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വിട, കോടിയേരി

MORE VIDEOS
FROM ONMANORAMA