ADVERTISEMENT

‘ദാമ്പത്യം തീരെ സന്തുഷ്ടമല്ല. എത്ര ശ്രമിച്ചിട്ടും സമാധാനമോ സന്തോഷമോ ഇല്ല. എന്തു ചെയ്യണമെന്ന് അറിയില്ല’– ഇത്തരം അവസ്ഥയിലൂടെ കടന്നു പോകുന്ന നിരവധിപ്പേർ ചുറ്റിലുമുണ്ട്. എന്തായിരിക്കും ദാമ്പത്യത്തിലെ ഈ അസന്തുഷ്ടിക്ക് കാരണം? എങ്ങനെ ഇത് പരിഹരിക്കാനും? 

അൽപമൊന്നു ശ്രദ്ധിച്ചാൽ, കുറച്ചു സമയം മാറ്റിവച്ചാൽ ദാമ്പത്യം സന്തുഷമായി നിലനിർത്താനാവും.  അതിനായി അറിയേണ്ട ചില കാര്യങ്ങൾ ഇതാ.

 

∙ സന്തുഷ്ട ദാമ്പത്യം നയിക്കുന്ന പലരും സ്വന്തം കാര്യങ്ങൾ ചെയ്യാനും സ്വയം പരിചരിക്കാനും സമയം കണ്ടെത്തുന്നവരാണ്. അതായത് പങ്കാളിക്കു വേണ്ടി എല്ലാം ത്യജിക്കുകയും സ്വന്തം കാര്യം പോലും നോക്കാതെ കഷ്ടപ്പെടുകയും ചെയ്യുകയല്ല ഇവര്‍. ഒരാൾ കഷ്ടപ്പെടുകയും മറ്റേയാൾ സന്തോഷിക്കുകയും ചെയ്യുന്നതിലൂടെ ശക്തവും സന്തുഷ്ടവുമായ ദാമ്പത്യം സാധ്യമാവില്ല. 

 

∙ മറ്റേയാൾ എന്ത് ചിന്തിക്കും എന്ന് ആശങ്കപ്പെടാതെ സ്വന്തം നിലപാട് തുറന്നുപറയുന്നതാണ് നല്ലത്. കാരണം മുഖം മൂടി അണിഞ്ഞ പങ്കാളി ദാമ്പത്യ പ്രശ്നങ്ങളെ സങ്കീർണമാക്കുകയാണ് ചെയ്യുക. 

 

∙ സന്തോഷകരമായ ദാമ്പത്യത്തിലും വഴക്കുകൾ ഉണ്ടാകും. എന്നാൽ പരസ്പരം അപമാനിച്ചോ അപഹസിച്ചോ പങ്കാളിയെ വേദനിപ്പിക്കുന്നതായിരിക്കില്ല ഇവ. ഏതൊരു വിയോജിപ്പിലും പരസ്പര ബഹുമാനം നിലനിർത്താൻ ശീലിക്കുക.

 

∙ മറ്റൊരാളായി അഭിനയിക്കുന്നത് എല്ലാ കാലത്തും പ്രായോഗികമല്ല. നിങ്ങളുടെ മോശം വശങ്ങൾ മറച്ചു വച്ചുകൊണ്ട് ബന്ധങ്ങള്‍ കെട്ടിപ്പടുക്കുന്നതിൽ അർഥമില്ല. ദാമ്പത്യത്തിൽ ഇത് വലിയ പ്രശ്നങ്ങളിൽ കലാശിക്കാനും ഇടയുണ്ട്.

 

∙ ബന്ധങ്ങൾ തകരും എന്ന പേടിമൂലം പലരും പ്രശ്നങ്ങൾ തുറന്നുപറയാറില്ല. ഇത് പങ്കാളികൾക്കിടയിൽ അകലം കൂടാൻ കാരണമാകും. 

 

∙ പലരും പങ്കാളികൾ തങ്ങളുടെ ആഗ്രഹങ്ങൾ സ്വയം മനസ്സിലാക്കണം എന്ന് ആഗ്രഹിക്കുന്നവരാണ്. എന്നാൽ ഭൂരിഭാഗം സമയങ്ങളിലും ഇത് സംഭവിക്കുന്നില്ല. വ്യക്തമായി എന്താണ് വേണ്ടത് എന്ന് പറഞ്ഞുമനസ്സിലാക്കാൻ പങ്കാളികൾക്ക് പരസ്പരം കഴിയണം.

 

∙ പ്രശ്നങ്ങൾ സംസാരിക്കാൻ കാലതാമസം എടുക്കുന്നത് അതു വഷളാവാൻ കാരണമാകും. പ്രശ്നങ്ങൾ ഉടൻ പരിഹരിക്കുന്നത് ബന്ധങ്ങൾ ബലപ്പെടാനും സഹായിക്കും.

 

∙ സന്തോഷകരമല്ലാത്ത ബന്ധങ്ങളിൽ പതിവായി ഉയരുന്ന പ്രധാന പരാതിയാണ് തങ്ങൾ ആഗ്രഹിക്കുന്നപോലെ പങ്കാളി പെരുമാറുന്നില്ല എന്നത്. എന്നാൽ എങ്ങനെ പെരുമാറണം എന്നു മുൻകൂട്ടി പറയുന്നത് അനുയോജ്യമായ ബന്ധങ്ങൾ ഉണ്ടാക്കാൻ സഹായിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com