ADVERTISEMENT

നിങ്ങൾക്ക് ഇഷ്ടമുള്ള കാര്യങ്ങൾ പങ്കാളിയെപ്പേടിച്ച് വേണ്ടെന്നു വയ്ക്കേണ്ട സാഹചര്യമാണ് നിലനിൽക്കുന്നതെങ്കിൽ നിങ്ങളൊരു ടോക്സിക് ബന്ധത്തിലാണ് അകപ്പെട്ടിരിക്കുന്നതെന്നു നിസംശയം പറയാം. നിങ്ങളെ നിയന്ത്രിക്കാനും പേടിപ്പിക്കാനും തല്ലാനുമൊന്നും ഇത്തരം പങ്കാളികൾ യാതൊരു മടിയും കാണില്ല. ബന്ധത്തിൽനിന്നു പുറത്തു കടക്കാനാവാത്ത വിധം പങ്കാളിയെ വൈകാരികമായി തളച്ചിടാനും ഇവർ ശ്രമിക്കും. ഇത്തരക്കാരുടെ ചില സ്വഭാവ വൈകല്യങ്ങള്‍ ഇതാ.

∙ ഭയം

എന്തും തുറന്നു പറയാനുള്ള സ്വാതന്ത്ര്യവും സ്നേഹവും പങ്കാളികൾക്കിടയിൽ ഉണ്ടാകണം. എന്നാൽ വൈകാരികമായി ചൂഷണം ചെയ്യുന്ന ഒരു പങ്കാളിയാണുള്ളതെങ്കിൽ നിങ്ങൾക്ക് കാര്യങ്ങൾ  തുറന്നു പറയാൻ ഭയമായിരിക്കും. പേടിച്ചു പേടിച്ചായിരിക്കും ഓരോ നിമിഷവും പങ്കാളിക്കൊപ്പം ചെലവഴിക്കുക. നിങ്ങളെ ഒരിക്കലും മനസ്സിലാക്കില്ല എന്നുറപ്പുള്ള അത്തരം പങ്കാളികളോടൊപ്പം ജീവിതം ദുഷ്കരമായിരിക്കും.

∙ ഞാനാണ് ശരി

ഇത്തരം പങ്കാളികൾ ഒരിക്കലും അവരുടെ ഭാഗത്ത് തെറ്റുണ്ടെന്ന് അംഗീകരിച്ചു തരില്ല. നിങ്ങൾ എത്ര തന്നെ സംസാരിക്കാൻ ശ്രമിച്ചാലും നിങ്ങളവരെ ഒരിക്കലും കേൾക്കാൻ തയാറായില്ലെന്നും മനസ്സിലാക്കാൻ ശ്രമിച്ചില്ലെന്നും പറഞ്ഞ് തർക്കിച്ചുകൊണ്ടിരിക്കും. 

∙ വിശ്വാസമില്ല

തുടർച്ചയായി നിങ്ങളോട് വിശ്വാസ വഞ്ചന കാണിക്കും. എന്നിട്ട് നിങ്ങളവരെ വിശ്വസിക്കുന്നില്ല എന്നു പരാതിപ്പെടുകയും ചെയ്യും. 

∙ കാരണം നീ

ബന്ധങ്ങളിൽ വിള്ളൽ വീഴാൻ കാരണം നിങ്ങളുടെ ഭാഗത്തു നിന്നുള്ള തെറ്റുകളാണെന്ന് സ്ഥാപിച്ചെടുക്കാൻ അവർ നിരന്തരം ശ്രമിച്ചുകൊണ്ടേയിരിക്കും. രണ്ടു ഭാഗത്തും പ്രശ്നങ്ങളുണ്ടെങ്കിൽക്കൂടി വൈകാരികമായി ചൂഷണം ചെയ്യുന്നവർ എല്ലാക്കുറ്റവും പങ്കാളികളിൽ അടിച്ചേൽപ്പിക്കും.

∙ അവസാനിപ്പിക്കാം

എല്ലാ കുഴപ്പങ്ങളും ഉണ്ടാക്കി വയ്ക്കുകയും നിഷ്കളങ്കത ഭാവിക്കുകയും ചെയ്യും. നിങ്ങൾ നന്നാവാൻ തയാറായാൽ വിട്ടുവീഴ്ച ചെയ്ത് ബന്ധം മുന്നോട്ടു കൊണ്ടുപോകാൻ തയാറാണ് എന്നൊക്കെ അങ്ങു പറഞ്ഞു കളയും. സ്വന്തം കുഴപ്പങ്ങൾ വിദഗ്ധമായി മറച്ച് നിങ്ങളെ വൈകാരികമായി ചൂഷണം ചെയ്താൽ ഉറപ്പിച്ചോളൂ എത്രയും വേഗം ആ ബന്ധത്തിൽനിന്ന് പുറത്തു കടക്കുന്നതാണ് നിങ്ങൾക്കും അവർക്കും നല്ലത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com