വളക്കാപ്പ് ആഘോഷമാക്കി നടി ആതിര മാധവ്; ചിത്രങ്ങൾ

actress-athira-madhav-shared-baby-shower-photos
SHARE

വളക്കാപ്പ് ചടങ്ങിന്റെ ചിത്രങ്ങൾ പങ്കുവച്ച് നടി ആതിര മാധവ്. മഞ്ഞ പട്ടു സാരിയും ട്രെഡീഷനൽ ആഭരണങ്ങളും ധരിച്ച് വധുവിനെപ്പോലെയാണ് താരം ഒരുങ്ങിയത്. അമ്മയാകാൻ പോകുന്നതു കൊണ്ട് ഈ വനിതാ ദിനം വളരെ പ്രത്യേകയുള്ളതാണെന്ന് താരം ചിത്രങ്ങൾക്കൊപ്പം കുറിച്ചു.  

athira-madhav-2

‘‘ഒരു അമ്മയാകാൻ പോകുന്നതു കൊണ്ട് ഈ വനിതാ ദിനം എനിക്ക് പ്രത്യേക സന്തോഷം നൽകുന്നു. സ്വന്തമായി ഒരു സ്ഥലം കെട്ടിപ്പടുക്കുമ്പോഴും കുടുംബത്തെ പരിപാലിക്കുമ്പോഴും നിങ്ങള്‍ നേരിടേണ്ടി വരുന്ന തടസങ്ങൾ വളരെ വലുതാണ്. നമ്മളെല്ലാവരും എപ്പോഴും കൂടുതൽ ശക്തരായി ഇരിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. തെളിമയോടെ പ്രകാശിക്കട്ടെ, നക്ഷത്രങ്ങൾ ഒന്നിക്കട്ടെ. എല്ലാ പോരാളികൾക്കും വനിതാദിനാശംസകൾ!. വളകാപ്പിന്റെ കൂടുതൽ ചിത്രങ്ങൾ വരാനുണ്ട്’’– ആതിര കുറിച്ചു. ചടങ്ങിനിടെ സുഹൃത്തുക്കൾക്കൊപ്പം നൃത്തം ചെയ്യുന്ന വിഡിയോയും താരം പങ്കുവച്ചിട്ടുണ്ട്. 

കുടുംബവിളിക്ക് എന്ന സീരിയലിലൂടെയാണ് ആതിര മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയ താരമായത്. ഗർഭിണിയായതോടെ അഭിനയരംഗത്തുനിന്നു വിട്ടുനിൽക്കുകയാണ്. എങ്കിലും യുട്യൂബ് ഉൾപ്പടെയുള്ള സമൂഹമാധ്യമങ്ങളിലൂടെ ആരാധകരോട് വിശേഷങ്ങൾ പങ്കുവയ്ക്കാറുണ്ട്. 2020 നവംബർ 9ന് ആയിരുന്നു ആതിരയും രാജീവും വിവാഹിതരായത്.

English Summary : Actress Athira Madhav celebrated her baby shower

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

Shalabhamay | ശലഭമായ് | Romantic Song | Music Video | KK Nishad | Sangeeta Srikant

MORE VIDEOS