ADVERTISEMENT

അമ്മയെക്കുറിച്ചുള്ള ഓർമ പങ്കുവച്ച് സിനിമ–സീരിയിൽ താരം ബീന ആന്റണി. ബീനയുടെ അമ്മ ലില്ലി ആന്റണി നാലു വർഷം മുമ്പാണ് മരിച്ചത്. അമ്മയുടെ വിയോഗത്തിന്റെ തീവ്രത വ്യക്തമാക്കുന്ന കുറിപ്പാണ് പങ്കുവച്ചത്. ബീനയുടെ വിവാഹദിനത്തിൽ അമ്മയ്ക്കൊപ്പം എടുത്ത ചിത്രവും കുറിപ്പിനൊപ്പമുണ്ട്. 

‘‘ഈ ലോകത്ത് എനിക്കേറ്റവും വിലപ്പെട്ട എന്റെ സ്വത്ത്. എന്റെ അമ്മ. ഒരു വിളി. ഒരു വാക്കു കേൾക്കാൻ കൊതിയാവുന്നമ്മച്ചി. ഇനിയൊരു ജന്മം ഉണ്ടെങ്കിൽ എനിക്ക് അമ്മച്ചിയുടെ മകളായിത്തന്നെ ജനിക്കണം. ഈ ജന്മത്തിൽ എനിക്ക് തരാൻ കഴിയാതെ പോയ സ്നേഹം മുഴുവൻ അടുത്ത ജന്മം ഞാൻ തരും അമ്മേ. നീ ഇപ്പോ എവിടെയാ എന്നു ചോദിച്ച് എന്നെ ഒന്നു വിളിച്ചൂടെ’’– താരം കുറിച്ചു.

സഹതാരങ്ങളും ആരാധകരും ഉൾപ്പടെ നിരവധിപ്പേർ ബീനയ്ക്ക് ആശ്വാസവാക്കുകളുമായി എത്തി. മൂന്നു പെണ്‍മക്കളെ വളർത്താൻ അമ്മ അനുഭവിച്ച കഷ്ടപ്പാടുകളെ കുറിച്ച് ബീന മുൻപ് പല അഭിമുഖങ്ങളിലും തുറന്നു പറഞ്ഞിരുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com