ADVERTISEMENT

ഭാര്യ ഭുവനേശ്വരിയെ ആദ്യമായി കണ്ട ഓർമ പങ്കുവച്ച് ക്രിക്കറ്റർ എസ്.ശ്രീശാന്ത്. 2007ൽ ഇന്ത്യ–ഇംഗ്ലണ്ട് മത്സരം നടക്കുമ്പോഴാണ് വിഐപി ലോഞ്ചിലിരിക്കുന്ന പെൺകുട്ടിയെ ശ്രദ്ധിച്ചത്. ആ കുട്ടിയെ കാണാൻ വേണ്ടി മാത്രം പല തവണ ലോഞ്ചിനു മുന്നിലൂടെ നടന്നു. ഒടുവിൽ നമ്പർ കൈമാറിയ രസകരമായ അനുഭവവും ശ്രീശാന്ത് മഴവിൽ മനോരമയിലെ പണം തരും പടം റിയാലിറ്റി ഷോയിൽ ഓർത്തെടുത്തു. 

ശ്രീശാന്തിന്റെ വാക്കുകളിങ്ങനെ:

‘‘സ്റ്റേഡിയത്തിൽ വച്ചാണ് ഞാൻ ആദ്യമായി ആളെ കാണുന്നത്. ഇന്ത്യ–ഇംഗ്ലണ്ട് മത്സരമായിരുന്നു. അന്നത്തെ മത്സരം ഞാൻ കളിക്കുന്നുണ്ടായിരുന്നില്ല. വെറുതെ നടന്നു പോകുമ്പോൾ ആരൊക്കെ ഉണ്ടെന്ന് നോക്കിയപ്പോഴാണ് ഡ്രസ്സിങ് റൂമിനടുത്ത് വിഐപി ലോഞ്ചിൽ ഈ ഒരു പെൺകുട്ടിയെ കണ്ടത്. പിന്നെ പ്രത്യേകിച്ച് കാരണമൊന്നുമില്ലാതെ അതിന് മുമ്പിലൂടെ അങ്ങോട്ടും ഇങ്ങോട്ടും നടക്കാൻ തുടങ്ങി. അതിനിടയിൽ അവരുടെ ഒരു കസിൻ എന്നോട് ഓട്ടോഗ്രാഫ് ചോദിച്ചു. ഓട്ടോഗ്രാഫ് കൊടുക്കുന്നതിനിടയിൽ എന്റെ നമ്പർ വേണോ എന്ന് ആളോട് ചോദിച്ചു. ടേക്ക് ഇറ്റ് ഈസി എന്നോ മറ്റോ പറഞ്ഞ് ആൾ ഒഴിവായി. പക്ഷേ കസിൻ എന്റെ നമ്പർ വാങ്ങിച്ചു. എന്നാൽ അത് എന്റെ നമ്പർ ആണോ എന്ന് അവർക്ക് സംശയം. ഉറപ്പിക്കാനായി അന്നു രാത്രി കസിനും എന്റെ ഭാര്യയും ചേർന്ന് വിളിച്ചു. ഞാൻ ഒറ്റ റിങ്ങിൽ തന്നെ കോൾ എടുത്തു. കാരണം ഞാൻ അതും കാത്ത് ഇരിക്കുകയായിരുന്നു. കസിനാണ് സംസാരിച്ചത്. നമ്പർ ശരിയാണോ എന്നറിയാൻ വിളിച്ചതാണ്. ഇത് ശ്രീശാന്ത് ആണോ എന്നും ചോദിച്ചു. ആണ്. ഞാൻ ഇതാരാണ് എന്നു ചോദിച്ചു. മറുപടിയിൽനിന്നു കസിനാണ് എന്നു മനസ്സിലായി. കൂടെ ഉണ്ടായിരുന്ന വൈറ്റും പിങ്കും മിക്സ് ആയിട്ടുള്ള ഡ്രസ്സ് ഇട്ടിരുന്ന ആൾക്ക് ഫോൺ കൊടുക്കാമോ എന്ന് ഞാൻ ചോദിച്ചു. അത് എന്റെ കസിൻ ആണെന്നും സ്കൂളിലാണ് പഠിക്കുന്നതെന്നുമായിരുന്നു മറുപടി. സ്കൂളിലാണ് പഠിക്കുന്നതെന്നു കേട്ടപ്പോൾ കൊടുക്കേണ്ട എന്നു ഞാൻ പറഞ്ഞു. 2007 ലാണ്. അപ്പോൾ എനിക്ക് 24 വയസ്സാണ് പ്രായം. അവൾ പതിനൊന്നാം ക്ലാസിൽ പഠിക്കുകയാണ്. എന്തായാലും ആൾ അന്ന് ഫോൺ എടുത്തു. വളരെ ഫോർമലായി ടേക്ക് കെയർ എന്നൊക്കെ പറഞ്ഞു ഫോൺ വച്ചു. അതു കഴിഞ്ഞും ഞങ്ങൾ സംസാരിക്കാൻ തുടങ്ങി. എന്റെ പ്രകടനം മോശമായി ഞാൻ വിഷമിച്ചിരിക്കുന്ന സമയത്തൊക്കെയാണ് ആളുടെ ഫോൺ വരിക. ഞാൻ മനസ്സ് തുറന്ന് സംസാരിക്കും. അങ്ങനെ മുന്നോട്ടു പോയി. 2009ൽ, ആളന്ന് 12 ക്ലാസ് പൂർത്തിയാക്കി നിൽക്കുകയാണ്. ലോകകപ്പ് ജയിച്ചു കഴിഞ്ഞാൽ തന്നെ കല്യാണം കഴിക്കാൻ ഞാൻ ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞു. പ്രാങ്ക് ചെയ്യണ്ട എന്നായിരുന്നു അന്നു ലഭിച്ച മറുപടി. തന്റെ വീട്ടുകാരും സമ്മതിക്കണ്ടേ എന്നും എന്നോട് ചോദിച്ചു. എന്തായാലും പിന്നെ എല്ലാം മുന്നോട്ടു പോയി.’’

ജീവിതത്തിലെ കഠിനമായ അനുഭവങ്ങളെക്കുറിച്ചും അപ്പോഴെല്ലാം കുടുംബം നൽകിയ പിന്തുണയെക്കുറിച്ചും ശ്രീശാന്ത് മനസ് തുറന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com