ADVERTISEMENT

ഭർത്താവ് സെയ്ഫ് അലി ഖാൻ, മക്കളായ തൈമൂർ, ജെഹാംഗീർ എന്നിവർക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് നടി കരീന കപൂർ. ബോളിവുഡ് താരങ്ങളായ ആലിയ, രൺബീർ എന്നിവരുടെ വിവാഹത്തിന് എത്തിയപ്പോൾ പകർത്തിയ ചിത്രമാണിത്. 

നല്ലൊരു കുടുംബചിത്രത്തിനാണ് ശ്രമിച്ചതെങ്കിലും അവസാനം ഇത്തരമൊന്നാണ് ലഭിച്ചതെന്ന് കരീന ഇതോടൊപ്പം കുറിച്ചു.

‘‘ഒരു കുടുംബ ചിത്രം എടുക്കാനുള്ള ശ്രമം

സൈഫു  ഒന്ന് ചിരിക്കൂ...

തൈമൂർ മൂക്കിൽ നിന്ന് വിരൽ എടുക്കൂ,

ജെഹാംഗീർ ബേബി ഇങ്ങോട്ട് നോക്കെടാ..

ഞാൻ: ആരെങ്കിലുമൊന്ന് ഫോട്ടോ എടുക്കൂ

ക്ലിക്ക്♥️

എന്നിട്ട് ഇതാണ് എനിക്ക് ലഭിച്ചത് മാന്യരേ. 

എന്റെ ജീവിതത്തിലെ ആണുങ്ങള്‍, എന്റെ ലോകം’’

താരത്തിന്റെ ഫോട്ടോയും കുറിപ്പും ആരാധകരെ രസിപ്പിച്ചു. സമാനമായ അനുഭവം പലരും കമന്റ് ചെയ്യുന്നുണ്ട്. എന്തായാലും കരീനയുടെ ഈ കുടുംബചിത്രം വൈറലാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com