പരിധി വിട്ടാൽ പ്രണയം തകരും; ഈ 4 കാര്യങ്ങൾ ശ്രദ്ധിക്കൂ

these-4-things-will-lead-to-the-end-love-relation
പ്രതീകാത്മക ചിത്രം∙ Image Credits: Mihai_Tamasila/ Shutterstock.com
SHARE

പ്രണയത്തിൽ ഇണക്കവും പിണക്കവും സ്വാഭാവികമാണ്. എന്നാല്‍ ചില കാര്യങ്ങള്‍ പങ്കാളിക്ക് നിങ്ങളെ കുറിച്ച് മോശമായ അഭിപ്രായമുണ്ടാകാന്‍ കാരണമാകും. ഇതു ആവർത്തിക്കുന്നത് നിരാശാജനകമായ ചിന്തകളിലേക്ക് പങ്കാളിയെ നയിക്കുകയും പ്രണയബന്ധം അവസാനിപ്പിക്കുന്നതിലേക്ക് എത്തിക്കുകയും ചെയ്യാം.

ഓരോ വ്യക്തികൾക്കനുസരിച്ചും ഇതിന്റെ കാരണങ്ങൾ വ്യത്യാസപ്പെടും. എങ്കിലും പൊതുവായി പരിഗണിക്കുമ്പോള്‍ പുരുഷന്മാരെ അസ്വസ്ഥരാക്കുന്ന നാലു പ്രധാന കാരണങ്ങൾ ഇവയാണ്.

∙ അഭിനയം

ഒന്നും അറിയാത്ത കൊച്ചു കുട്ടിയെപ്പോലെ അഭിനയിച്ച് ‘ക്യൂട്ട്നസ്’ കാണിക്കുന്നവരെ പുരുഷന്മാർക്ക് ഇഷ്ടമല്ലെന്നാണ് റിലേഷന്‍ഷിപ്പ് വിദഗ്ധർ പറയുന്നത്. പലപ്പോഴും സിനിമാ കഥാപാത്രങ്ങളെ അനുകരിച്ചാണ് ഈ അഭിനയം. എന്നാൽ യഥാർഥ ജീവിതത്തില്‍ പുരുഷന്മാർ ആഗ്രഹിക്കുന്നത് മിടുക്കികളും ബുദ്ധിമതികളുമായ സ്ത്രീകളെയാണ്. ഇതിനാല്‍ പ്രണയത്തിൽ ‘ക്യൂട്ട്നസ്’ ഓവറാക്കരുതേ.

∙ കൃത്രിമത്വം 

വാക്കുകളും പ്രണയപ്രകടനവും കൃത്രിമത്വം നിറഞ്ഞതാണെന്ന തിരിച്ചറിവ് പുരുഷന്മാരെ നിരാശരാക്കും. സുരക്ഷിതത്വബോധമുള്ള പുരുഷനെ സംബന്ധിച്ചിടത്തോളം അവര്‍ പറയുന്ന എല്ലാ കാര്യങ്ങളും പ്രണയപങ്കാളി അംഗീകരിക്കണമെന്ന് നിര്‍ബന്ധമില്ല. നിങ്ങളുടെ യഥാര്‍ത്ഥ സ്വഭാവം മറച്ചുവച്ച് മറ്റൊരാളെപ്പോലെ കൃത്രിമമായി പെരുമാറുന്നതാണ് അവരെ അസ്വസ്ഥരാക്കുക. പ്രണയത്തിലും നിങ്ങളുടെ യഥാർഥ സ്വഭാവം പിന്തുടരുക. അഭിപ്രായവ്യത്യാസം തുറന്നു പറയുക. 

∙ ഡ്രാമ ക്വീന്‍

ചെറിയ കാര്യങ്ങള്‍ക്ക് പോലും അമിതമായി പ്രതികരിച്ച് ശ്രദ്ധ നേടാൻ ശ്രമിക്കുന്നവരുണ്ട്. എല്ലാവരുടെയും ശ്രദ്ധ എപ്പോഴും തന്നിലേക്ക് ആയിരിക്കണമെന്ന വാശിയായിരിക്കും ഇവർക്ക്. അതിനായി പലപ്പോഴും നാടകീയ രംഗങ്ങൾ സൃഷ്ടിക്കുന്നു. അത്തരക്കാരിൽ നിന്ന് ഓടിയകലാനുള്ള പ്രവണത പൊതുവേ പുരുഷന്മാര്‍ക്കുമുണ്ട്. പ്രായോഗിക ബുദ്ധിയുള്ള പുരുഷന്മാര്‍ വൈകാരികമായി പക്വത പ്രകടിപ്പിക്കുന്ന, സംയമനം ഉള്ള സ്ത്രീകളെയാണ് ഇഷ്ടപ്പെടുന്നത്. അതിനാല്‍ ദീര്‍ഘകാല ബന്ധത്തിന് ‘ഡ്രാമ ക്വീന്‍’ സ്വഭാവം ഒട്ടും സഹായകരമായിരിക്കില്ല.

∙ നിരന്തരം പരാതി

എന്തു ചെയ്താലും പരാതി. എന്തു പറഞ്ഞാലും പരാതി. ഇത്തരം പരാതിപ്പെട്ടിയായി മാറുന്ന പങ്കാളി പുരുഷന്മാരെ അസ്വസ്ഥരാക്കും. നിങ്ങള്‍ക്ക് ആവശ്യമില്ലാത്തതും ഇഷ്ടില്ലാത്തതുമായ കാര്യങ്ങളില്‍ പരാതി പറയുന്നതിനു പകരം ആവശ്യങ്ങളും ഇഷ്ടങ്ങളും വ്യക്തതയോടെ പ്രകടിപ്പിക്കുന്നതാണ് മികച്ച സമീപനം. പരാതിയും പരിഭവവും അസന്തുഷ്ടിയും മാത്രം സമ്മാനിക്കുന്നവരെ പങ്കാളിക്കെന്നല്ല ആര്‍ക്കും ഇഷ്ടമായെന്നു വരില്ല. നിങ്ങള്‍ സന്തോഷത്തോടെ ഇരുന്നാല്‍ മാത്രമേ മറ്റുള്ളവര്‍ നിങ്ങളിലേക്ക് ആകര്‍ഷിക്കപ്പെടുകയുള്ളൂ എന്ന കാര്യം എപ്പോഴും മനസ്സില്‍ വയ്ക്കൂ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കമൽ സാറും, ഫഹദും പിന്നെ വിക്രമും | Vijay Sethupathi Interview

MORE VIDEOS
FROM ONMANORAMA