ഗര്‍ഭിണിയാണോ? യുട്യൂബ് വരുമാനം എത്ര?; തുറന്നു പറഞ്ഞ് ആലിസ് ക്രിസ്റ്റി

actress-alice-christy-on-her-divorce-new
SHARE

ഗർഭിണിയാണെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ തെറ്റാണെന്നു വെളിപ്പെടുത്തി സീരിയൽ താരം ആലിസ് ക്രിസ്റ്റി. വയറിൽ കൈവച്ചു നിൽക്കുന്ന ഒരു വിഡിയോ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ പങ്കുവച്ചിരുന്നു. ഇതാണ് ഗർഭിണിയാണെന്ന തരത്തിൽ വാർത്ത പ്രചരിക്കാൻ കാരണമായതെന്നും ആലിസ് വ്യക്തമാക്കി. പ്രേക്ഷകരുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകി ചെയ്ത് യുട്യൂബ് വിഡിയോയിലാണ് ആലിസിന്റെ പ്രതികരണം. 

യുട്യൂബ് ചാനൽ തുടങ്ങും മുമ്പ് വ്യാജ വാർത്തകളെ കാര്യമാക്കിയിരുന്നില്ല. താൻ പ്രതികരിച്ചാൽ അവർക്ക് കൂടുതൽ ശ്രദ്ധ കിട്ടുമല്ലോ എന്നതായിരുന്നു ഇതിനു കാരണം. എന്നാൽ ഇപ്പോൾ വ്യാജ വാര്‍ത്തകളെ ഒരു പ്രശ്നമായല്ല കാണുന്നത്. അവർ അങ്ങനെ ചെയ്യുന്നതിലൂടെ തനിക്ക് കൂടുതൽ ശ്രദ്ധ ലഭിക്കുകയാണ് ചെയ്യുന്നത്. എന്നാൽ നെഗറ്റീവ് കമന്റുകളിലൂടെ ചിലരുടെ മനസ്സിലെ ദുഷിപ്പാണ് പുറത്തു വരുന്നതെന്നും അത് അവരുടെ പ്രശ്നമാണെന്നും ആലിസ് പറയുന്നു.

യൂട്യൂബിൽനിന്നും എത്ര വരുമാനം കിട്ടുന്നുവെന്ന ചോദ്യത്തിനും ആലിസ് മറുപടി നൽകി. 10 ലക്ഷം കാഴ്ചക്കാരെ ലഭിച്ചാൽ 50000 രൂപ വരെ വരുമാനം ലഭിക്കും. എന്നാൽ ഇത്രയും കാഴ്ചക്കാരെ ഒരു വിഡിയോയ്ക്ക് ലഭിക്കുക അത്ര എളുപ്പമല്ല. പ്രൊഡ്യൂസർ, ക്യാമറാമാൻ, എഡിറ്റർ എന്നിങ്ങനെ പലരും വിഡിയോയ്ക്ക് പിന്നിൽ പ്രവർത്തിക്കുന്നു. മറ്റു ചെലവുകളെല്ലാം കഴിച്ച് ചെറിയൊരു തുകയാണ് ലഭിക്കുന്നതെന്നും ആലിസ് വെളിപ്പെടുത്തി.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഞാൻ അതു പറഞ്ഞതും ധ്യാൻ ചേട്ടൻ ഫ്ലാറ്റ് |  Ritunjay Sreejith | Sreejith Ravi | Prakashan Parakkkatte

MORE VIDEOS
FROM ONMANORAMA