ADVERTISEMENT

ഗർഭകാല വിശേഷങ്ങൾ പങ്കുവയ്ക്കുമ്പോഴുണ്ടാകുന്ന മോശം പ്രതികരണങ്ങൾക്ക് മറുപടിയുമായി സീരിയൽ താരം മൃദുല വിജയ്. ‘നിങ്ങളാണോ ലോകത്തിലെ ആദ്യ ഗർഭിണി’ എന്ന തരത്തിൽ പലരും കമന്റ് ചെയ്യാറുണ്ട്. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിൽ ഇതിനു താരം വ്യക്തമായ മറുപടി നൽകിയത്.

mridhula vijai instagram, mridhula vijai sister, mridhula vijai instagram picuki, yuva krishna instagram, mridula vijay marriage, mridula age, mridula vijay sister parvathy, mridula vijay husband name, mridhula vijai photos, mridhula vijai wedding photos, mridhula vijai latest photos, mridhula vijai newborn baby, മൃദുല വിജയ്, യുവ കൃഷ്ണ
Image Credits: Mridhula Vijai/ Instagram

‘‘ശരിയാണ്. ഞാനല്ല ആദ്യമായി ഗർണിയാകുന്ന സ്ത്രീ. പക്ഷേ ഞാൻ ആദ്യമായാണ് ഇത്തരമൊരു അവസ്ഥയിലൂടെ കടന്നു പോകുന്നത്. എന്റെ ചുറ്റിലുമുള്ള എല്ലാം മാറുന്നു. അതെല്ലാം മനോഹരവുമാണ്. അതുകൊണ്ട് അവ സമൂഹമാധ്യമത്തിൽ പങ്കുവയ്ക്കാന്‍ ഞാനിഷ്ടപ്പെടുന്നു. അതിൽ ആർക്കെങ്കിലും പ്രശ്നമുണ്ടെങ്കിൽ അവ കാണേണ്ടതില്ല’’ എന്നായിരുന്നു താരത്തിന്റെ മറുപടി. 15ാമത്തെ ആഴ്ച മുതൽ കുഞ്ഞിന്റെ അനക്കം അനുഭവപ്പെട്ടു തുടങ്ങിയെന്നും കെജിഎഫ് 2 കാണുമ്പോഴായിരുന്നു ആദ്യമായി ചവിട്ടിയതെന്നും മൃദുല അഭിമുഖത്തിൽ പറഞ്ഞു.  

mridhula vijai instagram, mridhula vijai sister, mridhula vijai instagram picuki, yuva krishna instagram, mridula vijay marriage, mridula age, mridula vijay sister parvathy, mridula vijay husband name, mridhula vijai photos, mridhula vijai wedding photos, mridhula vijai latest photos, mridhula vijai newborn baby, മൃദുല വിജയ്, യുവ കൃഷ്ണ
Image Credits: Mridhula Vijai/ Instagram

2021 ജൂലൈ 8ന് രാവിലെ ആറ്റുകാൽ ക്ഷേത്രത്തിലായിരുന്നു സീരിയിൽ താരങ്ങളായ മൃദുലയുടെയും യുവകൃഷ്ണയുടെയും വിവാഹം. 2015 മുതൽ അഭിനയ രംഗത്ത് സജീവമാണ് മൃദുല വിജയ്. മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്തിരുന്ന ‘കൃഷ്ണതുളസി’യിലൂടെയാണ് ശ്രദ്ധേയയാകുന്നത്. മഞ്ഞിൽ വിരിഞ്ഞ പൂവ് സീരിയലിലെ മനു പ്രതാപ് എന്ന കഥാപാത്രത്തിലൂടെയാണ് യുവകൃഷ്ണ ടെലിവിഷൻ രംഗത്ത് സജീവമായത്.

English Summary: Serial Actress Mridhula Vijai on getting offensive comments from social media

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com