‘അച്ഛന്റെ കുഞ്ഞു മകൾ ഏതാനും ദിവസങ്ങൾക്കുള്ളിൽ വിവാഹിതയാകും’

actress-arya-babu-shared-heart-toching-note-on-fathers-birth-day
Image Credits: Arya Badai/ Instagram
SHARE

അച്ഛന് ജന്മദിനാശംസ നേർന്നും സഹോദരിയുടെ വിവാഹ വാർത്ത പങ്കുവച്ചും നടിയും അവതാരകയുമായ ആര്യ ബാബു. ജീവിച്ചിരുന്നെങ്കിൽ അച്ഛൻ വളരെയധികം സന്തോഷിക്കുന്ന ദിവസങ്ങളാകുമായിരുന്നു ഇത്. ഏതാനും ദിവസങ്ങൾക്കുള്ളിൽ അച്ഛന്റെ കുഞ്ഞു മകള്‍ വിവാഹിതയാകും. അച്ഛനെ കൂടുതൽ ആവശ്യമുള്ള സമയമാണ് ഇതെന്നും എപ്പോഴും ഒപ്പമുണ്ടെന്ന് അറിയാമെന്നും ആര്യ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ കുറിച്ചു. 

actress-arya-babu-shared-heart-toching-note-on-fathers-birth-day
ആര്യ സഹോദരി അഞ്ജനയ്ക്കൊപ്പം∙ Image Credits: Arya Badai/ Instagram

അഖിലാണ് ആര്യയുടെ സഹോദരി അ‍ഞ്ജനയുടെ വരൻ. 2020 ഡിസംബറിൽ ആയിരുന്നു ഇവരുടെ വിവാഹനിശ്ചയം. 2018 നവംബർ 11ന് ആണ് ആര്യയുടെ അച്ഛൻ ബാബു അന്തരിച്ചത്. ആ വിടപറയൽ ജീവിതത്തിൽ ഉണ്ടാക്കിയ മാറ്റങ്ങളെക്കുറിച്ച് ആര്യ പലപ്പോഴായി തുറന്നു പറഞ്ഞിട്ടുണ്ട്.

ആര്യ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ കുറിച്ചതിങ്ങനെ:

സ്വർഗത്തിലെ എന്റെ മാലാഖയ്ക്ക് പിറന്നാളാശംസകൾ. ഇവിടെ ഉണ്ടായിരുന്നെങ്കിൽ അച്ഛൻ ഇപ്പോൾ സന്തോഷത്തിന്റെ കൊടുമുടിയിൽ ആയിരുന്നേനേ. കാരണം അച്ഛന്റെ കുഞ്ഞു മകൾ ഏതാനും ദിവസങ്ങൾക്കുള്ളിൽ വിവാഹിതയാകും. വിട പറയുന്നതിനു മുമ്പ് അച്ഛനു നൽകിയ വാക്ക് ഞാനിപ്പോഴും ഓർക്കുന്നുണ്ട്. അതിനോട് നീതി പുലര്‍ത്താനായെന്ന് വിശ്വസിക്കുന്നു. അങ്ങയെ എനിക്ക് ഏറ്റവും കൂടുതൽ ആവശ്യമുള്ള സമയം ആണിത്. അച്ഛൻ എപ്പോഴും ഒപ്പമുണ്ടെന്ന് അറിയാം. പരിധികൾക്കപ്പുറം അച്ഛനെ ഞാൻ സ്നേഹിക്കുന്നു. സ്വർഗത്തിലുള്ള എന്റെ ഹീറോയ്ക്ക് ജന്മദിനാശംസകൾ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇത് നിങ്ങൾ കാത്തിരുന്ന സൂപ്പർഹിറ്റ് വീട് | Traditional Kerala Home | Home Tour

MORE VIDEOS