ADVERTISEMENT

സൗഹൃദം നിലനിർത്തണം എന്ന ആഗ്രഹമുണ്ട്. എന്നാൽ അതിന് സാധിക്കുന്നില്ല. എന്നാൽ ആരുമായും ആത്മബന്ധം വളർത്താനോ അവരുടെ വിശ്വാസം നേടാനോ സാധിക്കുന്നില്ല. എന്തു കൊണ്ടാണിങ്ങനെ എന്നു ചിന്തിച്ചിട്ടുണ്ടോ? ഇതിൽ നിങ്ങൾ അസ്വസ്ഥരാണോ? വിഷമിക്കേണ്ട. മനസ്സു വച്ചാൽ ഈ പ്രശ്നം എളുപ്പം പരിഹരിക്കാം. അതിനായി ചില ടിപ്സ് ഇതാ.

∙ സാമിപ്യം

അവരുടെ പിറന്നാൾ, വിവാഹം, വീട് മാറ്റം എന്നിങ്ങനെ വിശേഷങ്ങളിലെല്ലാം പങ്കാളിയാവാം. ആശംസ അറിയിച്ചും സാധ്യമായ സഹായങ്ങൾ ചെയ്തും ഒപ്പമുണ്ടാകണം. നിങ്ങൾ അവരെ വിലമതിക്കുന്നുവെന്നു തിരിച്ചറിയാൻ ഇതു സഹായിക്കും. 

∙ അമിത ആശ്രയത്വം  

ഒരുപാട് ആശ്രയിക്കുന്ന സുഹൃത്തുക്കളെ ഒരു ഘട്ടം കഴിഞ്ഞാൽ പലരും ഒഴിവാക്കും. വിളിച്ചാൽ ഫോൺ എടുക്കാത്തതോ മെസേജിനു മറുപടി നൽകാത്തതോ ഒരു വലിയ പ്രശ്‌നമായി കാണേണ്ടതില്ല. വ്യക്തിപരമായ ചുമതലകളും പ്രശ്നങ്ങളും ഉള്ളവരാണ് എല്ലാവരും. അവരുടെ ജീവിതത്തിൽ നിങ്ങൾക്കായിരിക്കണം മുൻഗണന എന്നു വാശി പിടിക്കരുത്.

∙ വിശ്വാസ്യത 

നിങ്ങളുടെ ഇഷ്ടങ്ങൾ, അനിഷ്ടങ്ങൾ, ശേഷികൾ, പ്രശ്നങ്ങൾ എന്നിവ സുഹൃ‍ത്തുമായി ചർച്ച ചെയ്യുന്നത് വിശ്വാസവും ആത്മാർഥതയും വളർത്താന്‍ സഹായിക്കും. സുഹൃത്ത് ഒരു രഹസ്യവിവരം നിങ്ങളുമായി പങ്കിടുമ്പോൾ അത് ബന്ധത്തിന്റെ ശക്തിയായി കാണുക. മുതലെടുപ്പ്, ഗോസിപ്പ് മുതലായ കാര്യങ്ങൾക്കായി ആ വിവരം ഉപയോഗിക്കരുത്. വാഗ്ദാനങ്ങൾ പാലിക്കുകയും ചെയ്യാൻ കഴിയാത്ത കാര്യങ്ങൾ തുറന്നുപറയുകയും വേണം.

∙ അഭിപ്രായ ഭിന്നത

നിങ്ങളുടെ മനസ്സിലുള്ളത് ആത്മാർഥമായി പറയാന്‍ ശ്രമിക്കുക. തർക്കിക്കുന്നതിനു പകരം നിങ്ങളുടെ പക്ഷം പറയുകയും സുഹൃത്തിനെ കേൾക്കാൻ തയാറാവുകയും ചെയ്യാം. അഭിപ്രായ വ്യത്യാസങ്ങളെ ബഹുമാനിക്കാനായാൽ മാത്രമേ സൗഹൃദം ശക്തമായി മുന്നോട്ടു കൊണ്ടു പോകാനാകൂ.

∙ പോസിറ്റീവ് ആയിരിക്കുക 

ഒരാളിൽ പ്രചോദനം സൃഷ്ടിക്കാൻ നല്ല സുഹൃത്തുക്കൾക്ക് കഴിയും. എന്നാൽ അതിനായി ആവശ്യമില്ലാത്ത താരതമ്യം, നിരന്തരമായ കുറ്റപ്പെടുത്തൽ, നെഗറ്റീവ് കമന്റുകൾ എന്നിവ വേണ്ട. പകരം നിങ്ങളുടെ സുഹൃത്തിന്റെ നല്ല മൂല്യങ്ങൾ എടുത്തുകാണിക്കുകയും അഭിനന്ദിക്കുകയും ചെയ്യുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com