കുഞ്ഞുണ്ടായാൽ എല്ലാം ശരിയാകുമോ? ഈ തെറ്റിദ്ധാരണകൾ ഒഴിവാക്കാം

these-are-unwanted-thougths-in-marriage-life
പ്രതീകാത്മക ചിത്രം∙ Image Credits: ChameleonsEye /Shutterstock.com
SHARE

രണ്ടു വ്യക്തികൾ പരസ്പരം മനസ്സിലാക്കി പൊരുത്തപ്പെട്ടു പോകുമ്പോഴാണ് കുടുംബജീവിതം വിജയകരമാകുന്നത്. നാട്ടുനടപ്പനുസരിച്ച് പറഞ്ഞുകേൾക്കുന്ന കാര്യങ്ങൾ അടിസ്ഥാനമാക്കി ബന്ധങ്ങളിൽ തീരുമാനം എടുക്കരുത്. പരസ്പരമുള്ള ഇഷ്ടാനിഷ്ടങ്ങളെ കുറിച്ച് മറ്റാരെക്കാളും നന്നായി അറിയുന്നതു പങ്കാളികൾക്കാണ്. പങ്കാളിയുടെ സ്വഭാവവും മാനസികനിലയും പരിഗണിച്ചു  വേണം സന്ദർഭാനുസരണം പെരുമാറാൻ. റിലേഷൻഷിപ്പിന്റെ കാര്യത്തിൽ സാധാരണയിൽ കേട്ടുവരുന്ന 5 തെറ്റിദ്ധാരണകൾ എന്തെന്നു നോക്കാം.

∙ മുൻകൈ എടുക്കാം

എല്ലാ കാര്യത്തിനും മുൻകൈ എടുക്കേണ്ടത് പുരുഷനായിരിക്കണം എന്ന തെറ്റിദ്ധാരണയിൽ കുടുംബജീവിതം ആരംഭിക്കരുത്. ആര് മുൻകൈ എടുത്തു എന്നതിലല്ല പങ്കാളിയുടെ മാനസികാവസ്ഥയും ഇഷ്ടാനിഷ്ടങ്ങളും അറിഞ്ഞു പ്രവർത്തിക്കുന്നതിലാണ് ദാമ്പത്യവിജയം.

∙ സ്വഭാവം മാറ്റാനാവില്ല

‘എന്റെ സ്വഭാവം ഇങ്ങനെയാണ് വേണമെങ്കിൽ സഹിച്ചാൽ മതി’ എന്ന നിലപാടു ബന്ധങ്ങളെ മുന്നോട്ടു നയിക്കില്ല. തികച്ചും വ്യത്യസ്തമായ ചുറ്റുപാടിൽ നിന്നാവാം പങ്കാളി നിങ്ങളുടെ ജീവിതത്തിലേക്ക് വന്നത്. എന്റെ സ്വഭാവമനുസരിച്ച് പങ്കാളി മാറണം എന്നു ചിന്തിക്കാതെ പരസ്പരം വിട്ടുവീഴ്ച ചെയ്യുക.

∙ വഴക്കിന് ആയുസ്സ് രാത്രി വരെ

വഴക്കിനിടയിൽ പരസ്പരം പറഞ്ഞ വാക്കുകൾ പങ്കാളിയെ ചിലപ്പോൾ മുറിവേൽപ്പിച്ചിരിക്കാം. ഉറങ്ങുന്നതിനു മുന്നേ വഴക്കു തീർത്തിരിക്കണം എന്ന വാശിയൊന്നും വേണ്ട. ഒരുറക്കം കഴിഞ്ഞു മനസ്സ് ശാന്തമാകുമ്പോൾ തന്നെ പരസ്പരം ക്ഷമിക്കാൻ ഇരുവർക്കും കഴിയും.

∙ കാലം മായ്ക്കാത്ത മുറിവുകൾ ഇല്ല

കാലം മായ്ക്കാത്ത മുറിവില്ല എന്നു പറഞ്ഞു പ്രശ്നങ്ങൾ എപ്പോഴും കുഴിച്ചുമൂടി വയ്ക്കരുത്. പരിഹരിക്കപ്പെടാത്ത പ്രശ്നങ്ങൾ ഉള്ളിലിരുന്ന് നീറി കൊണ്ടിരിക്കും. പ്രശ്നങ്ങൾ എന്തുതന്നെയായാലും സംസാരിച്ചു തീർക്കണം

∙ കുഞ്ഞുണ്ടായാൽ എല്ലാം ശരിയാകും

എല്ലാ പ്രശ്നങ്ങൾക്കുമുള്ള പരിഹാരമല്ല കുഞ്ഞുങ്ങൾ. അച്ഛനമ്മമാർ ആവുക എന്ന ഉത്തരവാദിത്തം ഏറെ തയാറെടുപ്പുകൾ വേണ്ടതാണ്. ‘ഒരു കുഞ്ഞു വന്നാൽ നിങ്ങളുടെ പ്രശ്നങ്ങളൊക്കെ തീരും’ എന്ന വാക്കില്‍ വീഴാതെ പ്രശ്നങ്ങളൊക്കെ പരിഹരിച്ച്, സ്നേഹസമ്പൂർണമായ ഒരു കുടുംബത്തിലേക്ക് പിറന്നു വീഴാൻ കുഞ്ഞിന് അവസരം ഒരുക്കൂ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വലവിരിച്ച് ചൈനീസ് ചാരക്കപ്പൽആശങ്കയോടെ ഇന്ത്യ

MORE VIDEOS