ADVERTISEMENT

‌കൂടുമ്പോൾ ഇമ്പമുള്ളതാണ് കുടുംബം. വീട്ടിൽ സന്തോഷവും സമാധാനവും വേണമെന്ന് ആഗ്രഹിക്കാത്ത ആരാണുള്ളത്. കുടുംബത്തിനുള്ളിൽ ഉണ്ടാവുന്ന ചെറിയ അസ്വാരസ്യങ്ങൾ പോലും നമ്മെ അസ്വസ്ഥരാക്കും. അംഗങ്ങൾക്കിടയിലെ ആത്മബന്ധമാണ് വീടിനെ സ്വർഗമാക്കുന്നത്. ഒരുമിച്ച് ഒരേ മനസ്സോടെ എല്ലാവരും മുന്നോട്ടു പോകുമ്പോൾ ജീവിതം മനോഹരമായി മാറുന്നു. കുടുംബാംഗങ്ങൾക്കിടയിലെ ബന്ധം മെച്ചപ്പെടുത്തി വീടിനെ മികച്ച ഇടമാക്കാൻ 5 പൊടിക്കൈകളാണ് റിലേഷൻഷിപ്പ് വിദഗ്ധർ നിർദ്ദേശിക്കുന്നത്. ആർക്കും പ്രാവർത്തികമാക്കുവാൻ കഴിയുന്ന ആ കാര്യങ്ങൾ എന്തെന്നു നോക്കാം.

∙ ഒരുമിച്ച് ഭക്ഷണം കഴിക്കാം

കുടുംബബന്ധം ദൃഢമാക്കാൻ വളരെയേറെ സഹായിക്കുന്ന ഇടമാണ് ഊണു മുറികൾ. പല സമയത്തായി ഭക്ഷണം കഴിക്കാതെ എല്ലാവരും ഒരുമിച്ച് ഭക്ഷണം കഴിക്കാൻ ശ്രമിക്കുക. കുടുംബാംഗങ്ങളെല്ലാം ഒരു മേശക്ക് ചുറ്റും ഇരിക്കുമ്പോൾ ആ ദിവസത്തെ കാര്യങ്ങൾ ചർച്ച ചെയ്യാനുള്ള വേദി കൂടി ലഭിക്കുന്നു.‌

ഒരുമിച്ച് വായിക്കാം

ഒരുമിച്ചിരുന്ന് വായിക്കാൻ ദിവസവും കുറച്ചു സമയം മാറ്റിവയ്ക്കുക. ചെറിയ കുട്ടികളാണെങ്കിൽ അവർക്കായി ഒരു കഥ വായിച്ചു കൊടുക്കുകയോ കുട്ടികളോട് കഥ വായിക്കാൻ ആവശ്യപ്പെടുകയോ ചെയ്യാം. കുട്ടികളിൽ വായനാശീലം വളർത്താൻ ഇതിലും മികച്ച മാർഗമില്ല. അറിയാത്ത കാര്യങ്ങളെക്കുറിച്ചുള്ള മക്കളുടെ സംശയങ്ങൾ ദുരീകരിക്കാൻ ഈ സമയം ഉപകരിക്കും.

∙ നടന്നാലോ

ആരോഗ്യത്തിനു മാത്രമല്ല ബന്ധങ്ങൾ ഊട്ടിയുറപ്പിക്കാനും നടത്തം നല്ലതാണ്. സ്കൂളിലെയും ഓഫിസിലെയും വിശേഷങ്ങൾ പങ്കുവച്ച് എല്ലാവരും ഒന്നിച്ച് നടക്കാനിറങ്ങിയാൽ വ്യായാമത്തിന്റെ മടുപ്പ് ഉണ്ടാകില്ല. 

∙ സിനിമ കാണാം

ആഴ്ചയിലൊരിക്കൽ കുടുംബസമേതം സിനിമ കാണാം. തിയറ്ററിൽ പോയി കാണാൻ താല്പര്യമില്ലെങ്കിൽ വീട്ടിലിരുന്ന് കാണാം. ഒരുമിച്ചിരുന്ന് കാണുന്നതിലാണ് കാര്യം. ഭർത്താവും കുട്ടികളും സിനിമ കാണുകയും ഭാര്യ അടുക്കളയിൽ ജോലിക്കിടയിൽ ശബ്ദം മാത്രം കേൾക്കുന്നതുമായ അവസ്ഥ ഉണ്ടാവരുത്. സിനിമ തുടങ്ങുന്നതിനു മുൻപേ അടുക്കള പണികൾ തീർക്കാൻ എല്ലാവരും സഹായിക്കുക.

∙ ഷെയർ ചെയ്യാം

വീട്ടുജോലികൾ ഭാര്യയുടെ മാത്രം ഉത്തരവാദിത്തം എന്ന ലൈൻ ശരിയല്ല. കുടുംബാംഗങ്ങൾ എല്ലാവർക്കുമായി ജോലികൾ വീതിച്ചു നൽകണം. കുട്ടികൾക്ക് അവരുടെ പ്രായമനുസരിച്ച് വീട് വൃത്തിയാക്കി വയ്ക്കൽ, തുണി മടക്കൽ, ചെടിക്ക് വെള്ളം ഒഴിക്കൽ എന്നീ ജോലികൾ നൽകാം. എല്ലാവരുമൊന്നിച്ച് ചെയ്താൽ  ജോലികൾ എളുപ്പം തീർക്കാം എന്നു മാത്രമല്ല മടുപ്പ് തോന്നുകയുമില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com