അച്ഛന്റെ മെഴുകു പ്രതിമയുമായി സഹോദരൻ; കരച്ചിലടക്കാനാവാതെ വധു: വിഡിയോ

viral-video-of-bride-surprised-with-wax-statue-of-her-late-father
Image Credits: Thrinetra wedding films/ Youtube
SHARE

സഹോദരിയുടെ വിവാഹദിനത്തിൽ, പരേതനായ അച്ഛന്റെ മെഴുകു പ്രതിമ സമ്മാനിച്ച് സഹോദരൻ. സമ്മാനം കണ്ടു സഹോദരിയും അമ്മയും കണ്ണുനീരണിഞ്ഞു. ഒടുവിൽ അച്ഛന്റെ പ്രതിമയിൽ മകളുടെ സ്നേഹ ചുംബനം. ഹൃദ്യമായ ഈ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

അവുല പാണി എന്ന യുവാവാണ് അച്ഛൻ അവുല സുബ്രഹ്മണ്യത്തിന്റെ മെഴുകു പ്രതിമ സഹോദരിക്ക് സമ്മാനിച്ചത്. ബിഎസ്എൻഎല്‍ ജീവനക്കാരായിരുന്നു സുബ്രഹ്മണ്യവും ഭാര്യയും. ജോലിയിൽനിന്നു വിരമിച്ചശേഷം ഇവർ മകനൊപ്പം അമേരിക്കയിലായിരുന്നു. അവിടെവച്ച് കോവിഡ് ബാധിച്ച് സുബ്രഹ്മണ്യം മരിച്ചു. മകളുടെ വിവാഹം കാണണം എന്ന ആഗ്രഹം ബാക്കിയാക്കിയായിരുന്നു വിയോഗം.

സഹോദരിയുടെ വിവാഹത്തിന് അച്ഛന്റെ സാമീപ്യം ഉറപ്പാക്കണമെന്ന് അവുല പാണി തീരുമാനിച്ചു. ഇതിനായി മെഴുകിൽ പ്രതിമ ഒരുക്കി. കർണാടകയിലാണു മെഴുകു പ്രതിമ തയാറാക്കിയത്. പരമ്പരാഗത വസ്ത്രം ധരിപ്പിച്ച് ഈ പ്രതിമ മകൻ വേദിയിലേക്ക് എത്തിച്ചു. തുടർന്നാണ് വൈകാരിക രംഗങ്ങൾ അരങ്ങേറിയത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഗംഭീരം; മനസ്സ് കവരുന്ന വീട്! Hometour

MORE VIDEOS