നിറവയറിലുള്ള ചിത്രങ്ങൾ പങ്കുവച്ച് സീരിയൽ താരം മൃദുല വിജയ്. ‘ഉടൻ അമ്മയാകും’ എന്നാണ് ചിത്രങ്ങൾക്കൊപ്പം കുറിച്ചത്. വയറിൽ കൈവച്ചു നിൽക്കുന്നവയാണ് ചിത്രങ്ങളിലേറെയും. പർപ്പിൾ നിറത്തിലുള്ള സാരിയാണ് മൃദുലയുടെ വേഷം. മാലയും കമ്മലും വളകളും ആക്സസറൈസ് ചെയ്തിട്ടുണ്ട്.
ഏതാനും ആഴ്ചകൾക്ക് മുമ്പ് ഏഴാം മാസത്തിലെ ചടങ്ങുകളുടെ വിഡിയോ മൃദുല പങ്കുവച്ചിരുന്നു. ഭർത്താവും നടനുമായ യുവകൃഷ്ണയ്ക്കൊപ്പം നടത്തിയ ബ്രൈഡൽ കൺസപ്റ്റ് ഫോട്ടോഷൂട്ടും സമൂഹമാധ്യമങ്ങളിൽ വൈറലായി.
ഗർഭകാല വിശേഷങ്ങളും ചിത്രങ്ങളും പങ്കുവയ്ക്കുമ്പോൾ നേരിടുന്ന നെഗറ്റീവ് കമന്റുകളെ കുറിച്ച് മുദൃല ടൈംസ് ഓഫ് ഇന്ത്യയ്ക്കു നല്‍കിയ അഭിമുഖത്തിൽ തുറന്നു പറഞ്ഞിരുന്നു. നിങ്ങളാണോ ലോകത്തിലെ ആദ്യ ഗർഭിണി എന്ന ചോദ്യമാണ് കൂടുതലായി നേരിടേണ്ടി വരുന്നത്. ഞാനല്ല ആദ്യമായി ഗർണിയാകുന്ന സ്ത്രീ. പക്ഷേ ഞാൻ ആദ്യമായാണ് ഇത്തരമൊരു അവസ്ഥയിലൂടെ കടന്നു പോകുന്നത്. എന്റെ ചുറ്റിലുമുള്ള എല്ലാം മാറുന്നു. അതെല്ലാം മനോഹരവുമാണ്. അതുകൊണ്ട് അവ സമൂഹമാധ്യമത്തിൽ പങ്കുവയ്ക്കാന്‍ ഞാനിഷ്ടപ്പെടുന്നു. ആർക്കെങ്കിലും പ്രശ്നമുണ്ടെങ്കിൽ അവ കാണാതിരിക്കുക എന്നായിരുന്നു താരത്തിന്റെ പ്രതികരണം.
2021 ജൂലൈ 8ന് രാവിലെ ആറ്റുകാൽ ക്ഷേത്രത്തിലായിരുന്നു മൃദുല,യുവകൃഷ്ണ വിവാഹം. 2015 മുതൽ അഭിനയ രംഗത്ത് സജീവമാണ് മൃദുല. മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്തിരുന്ന ‘കൃഷ്ണതുളസി’ യിലൂടെയാണ് ശ്രദ്ധേയയാകുന്നത്. മഞ്ഞിൽ വിരിഞ്ഞ പൂവ് സീരിയലിലെ മനു പ്രതാപ് എന്ന കഥാപാത്രത്തിലൂടെയാണ് യുവകൃഷ്ണ ടെലിവിഷൻ രംഗത്ത് സജീവമായത്.