കുടുംബത്തിലേക്ക് ഒരാൾ കൂടി; സന്തോഷം പങ്കുവച്ച് ബഷീർ ബഷി

basheer-bashi-and-mashoora-announces-pregnancy
Image Credits: Instagram
SHARE

വീണ്ടും അച്ഛനാകുന്നതിന്റെ സന്തോഷം പങ്കുവച്ച് അവതാരകനും മോഡലുമായ ബഷീർ ബഷി. രണ്ടാം ഭാര്യ മഷൂറ ഗർഭിണിയാണെന്ന് സമൂഹമാധ്യമത്തിലൂടെയാണ് ബഷീർ ആരാധകരെ അറിയിച്ചത്. കുടുംബാംഗങ്ങൾക്കൊപ്പം സന്തോഷം പങ്കിടുന്ന വിഡിയോയും ഒപ്പമുണ്ട്. 

മഷൂറ നൽകിയ പ്രെഗ്നൻസി കിറ്റിലെ ഫലം കണ്ട് ബഷീറിന്റെ ഒന്നാം ഭാര്യ സുഹാന അതിശയിക്കുകയും തുടർന്ന് ഇരുവരെയും  ചേർത്തു പിടിച്ച് സന്തോഷം പ്രകടിപ്പിക്കുന്നതും വിഡിയോയിൽ കാണാം. ‘‘അൽഹംദുലില്ലാഹ്. മഷൂറ ഗർഭിണിയാണെന്ന വിവരം വളരെയധികം സന്തോഷത്തോടും ആകാംക്ഷയോടും പങ്കുവയ്ക്കുന്നു. നിങ്ങളുടെ പ്രാർഥനയിൽ ഞങ്ങളെയും ഉൾപ്പെടുത്തുമല്ലോ’’– ബഷീർ കുറിച്ചു.

മോഡൽ, അവതാരകൻ എന്നീ നിലകളിൽ കരിയർ തുടങ്ങിയ ബഷി, ബിഗ് ബോസ് ഷോയിലൂടെയാണ് ശ്രദ്ധേയനായത്. 21 ഡിസംബർ 2009 ന് ആയിരുന്നു ബഷീർ സുഹാനയെ വിവാഹം ചെയ്തത്. സുഹാനയിൽ രണ്ടു മക്കളുണ്ട്. 2018 മാർച്ച് 11ന് ആയിരുന്നു മഷൂറയെ ജീവിതസഖിയാക്കിയത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LOVE N LIFE

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

അഞ്ജലീ അഞ്ജലീ...

MORE VIDEOS