സ്വത്ത് വീതം വയ്ക്കലും മാതാപിതാക്കളുടെ സംരക്ഷണവും ബന്ധങ്ങള്‍ തകർക്കുമ്പോൾ

ways-to-avoid-problems-in-family-relationships
പ്രതീകാത്മക ചിത്രം∙ Image Credits: fizkes/ Shutterstock.com
SHARE

കുടുംബാംഗങ്ങൾക്കിടയിലുണ്ടാകുന്ന ചെറിയ അസ്വാരസ്യങ്ങൾ പോലും ബന്ധങ്ങളെ ദോഷകരമായി ബാധിക്കാറുണ്ട്. മാതാപിതാക്കളും സഹോദരങ്ങളുമൊക്കെയായി ഉണ്ടാകുന്ന പ്രശ്നങ്ങൾ പരിഹരിക്കാനായില്ലെങ്കിൽ കുടുംബത്തിൽ വിള്ളലുണ്ടാകും. പ്രശ്നങ്ങൾ പരിഹരിക്കാൻ ശ്രമിക്കുന്നതിനേക്കാൾ പ്രശ്നങ്ങൾ ഉണ്ടാകാനിടയുള്ള സാഹചര്യങ്ങൾ ഒഴിവാക്കുകയാണു വേണ്ടത്. അതിനായി ചെയ്യാവുന്ന ചില കാര്യങ്ങൾ ഇതാ.

∙ സാമ്പത്തിക പ്രശ്നങ്ങൾ 

പല കുടുംബബന്ധങ്ങളും തകർക്കുന്ന പ്രധാന ഘടകമാണ് സമ്പത്ത്. മാതാപിതാക്കൾ ജീവിച്ചിരിക്കുമ്പോൾതന്നെ സ്വത്ത് ഭാഗം വയ്ക്കേണ്ടത് എങ്ങനെയെന്നു ചർച്ച ചെയ്തു തീരുമാനിക്കാം. കുടുംബാംഗങ്ങളെ അത്യാവശ്യഘട്ടത്തിൽ സാമ്പത്തികമായി സഹായിക്കുന്നതു സ്വാഭാവികമാണ്. ആ പണം തിരികെ ലഭിക്കുവാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടെങ്കിൽ അതു വ്യക്തമായി പറയണം. ആവശ്യമെങ്കിൽ പണം നൽകിയതിനു രേഖകൾ ഉണ്ടാക്കണം. പൊതുവായ ഏതെങ്കിലും ആവശ്യങ്ങൾക്ക് പണം ചെലവഴിക്കേണ്ടി വരുമ്പോൾ ചെലവുകൾ തുല്യമായി വീതിക്കുക.

∙ പരിചരണം 

മാതാപിതാക്കളുടെ സംരക്ഷണം, പരസഹായം ആവശ്യമുള്ള കുടുംബാംഗങ്ങളുടെ പരിചരണം എന്നിവയും തർക്കങ്ങൾക്കു കാരണമാകാറുണ്ട്. രോഗിയെ പരിചരിക്കാനുള്ള കഴിവും സാഹചര്യങ്ങളും എല്ലാവർക്കും ഒരുപോലെ ആയിരിക്കില്ല. എല്ലാവരും ഒരുപോലെ നോക്കണമെന്ന പിടിവാശി ഇക്കാര്യത്തിൽ വേണ്ട. മാതാപിതാക്കളെ പരിചരിക്കാൻ സാഹചര്യമില്ലാത്ത സഹോദരങ്ങൾക്ക് ചിലപ്പോൾ സാമ്പത്തികമായി സഹായിക്കാൻ പറ്റുമായിരിക്കും. അവശ്യഘട്ടങ്ങളിൽ ഇത്തരം സഹായം തേടാൻ മടിക്കരുത്.

∙ പുതിയ അംഗങ്ങൾ

പുതുതായി ഒരാൾ കുടുംബത്തിലേക്ക് വരുമ്പോൾ ചില്ലറ അസ്വാരസ്യങ്ങൾ സ്വാഭാവികമാണ്. ഇവിടുത്തെ രീതികൾ ഇങ്ങനെയാണ് അതുപോലെ പെരുമാറണമെന്ന പിടിവാശിയാണ് പലപ്പോഴും അമ്മായിയമ്മ, മരുമകൾ പോരിന് ആധാരം. സഹോദരങ്ങളുടെ പങ്കാളികൾ തമ്മിലും ഇത്തരം പ്രശ്നങ്ങൾ ഉടലെടുക്കാം. തികച്ചും വ്യത്യസ്തമായ സാഹചര്യത്തിൽ നിന്നു വരുന്ന പുതിയ അംഗത്തിനു വീട്ടിലെ സാഹചര്യങ്ങളുമായി പൊരുത്തപ്പെടാൻ സമയം നൽകുക. കുറ്റങ്ങളും കുറവുകളും മാത്രം ശ്രദ്ധിക്കാതെ പുതിയ അംഗത്തിന്റെ നല്ല വശങ്ങളെ അഭിനന്ദിക്കുക. പൊതുവായ താൽപര്യങ്ങൾ കണ്ടെത്തുകയും വളർത്തുകയും ചെയ്യുക.

∙ പരിഹരിക്കാം പ്രശ്നങ്ങള്‍

ചെറിയ പ്രശ്നങ്ങളുടെ പേരിൽ പോലും ചിലപ്പോൾ വലിയ രീതിയിൽ പൊട്ടിത്തെറികൾ ഉണ്ടാകാറുണ്ട്. പരിഹരിക്കപ്പെടാതെ കിടക്കുന്ന പ്രശ്നങ്ങൾ മനസ്സിനകത്തു നീറി പുകയുന്നതാണ് ഇതിനു കാരണം. പ്രശ്നങ്ങൾ എന്തുതന്നെയായാലും അവ കുടുംബാംഗങ്ങളോട് ചർച്ചചെയ്തു പരിഹരിക്കുക.

∙ ഒഴിഞ്ഞുമാറൂ 

എത്ര ശ്രമിച്ചാലും ചില ബന്ധുക്കളുമായി യോജിച്ചു പോകാൻ തീരെ സാധിച്ചെന്നു വരില്ല. ആ വ്യക്തികൾ നിങ്ങളോട് ഏതൊക്കെ രീതിയിൽ പെരുമാറും എന്ന ധാരണ മനസ്സിലുണ്ടെങ്കിൽ അവരുടെ മോശം പെരുമാറ്റം നിങ്ങളെ കാര്യമായി ബാധിക്കില്ല. നിങ്ങൾക്ക് ഇഷ്ടപ്പെടാത്ത രീതിയിലാണു സംസാരം നീങ്ങുന്നതെങ്കിൽ താൽപര്യക്കുറവ് പ്രകടിപ്പിക്കുക. ഇത്തരം വ്യക്തികളോട് ദേഷ്യപ്പെടില്ലെന്നും അത്തരം സന്ദർഭങ്ങൾ ഒഴിവാക്കുമെന്നും മനസ്സിനെ പറഞ്ഞ് പഠിപ്പിക്കുക. തീരെ പറ്റില്ല എന്നുണ്ടെങ്കിൽ അവരുമായുള്ള ഇടപെടലുകൾ അൽപകാലത്തേക്ക് ഒഴിവാക്കുക. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വണ്ടി ഏതായാലും ഓടിക്കാൻ പ്രീതു റെഡിയാണ് | Preethu Rachel Mathew | Lady Driver

MORE VIDEOS