പങ്കാളിയെ മനസ്സിലാക്കൂ; ബന്ധത്തിൽ പ്രണയം നിറയ്ക്കാം

relationship-tips-for-lovers
പ്രതീകാത്മക ചിത്രം∙ Image Credits: goodluz/ Shutterstock.com
SHARE

ആകാംക്ഷ, കരുതൽ, മനസ്സിലാക്കൽ, പങ്കുവയ്ക്കൽ, പിണക്കം, ഇണക്കം... അങ്ങനെ പല ഘടകങ്ങൾ ചേരുമ്പോഴാണു പ്രണയബന്ധം മനോഹരമാകുന്നത്. സന്തോഷം മാത്രമാണ് പ്രണയബന്ധത്തിൽ ആഗ്രഹിക്കുന്നതെങ്കിൽ അതിന് വളരെയധികം കരുതലും പരസ്പരം മനസ്സിലാക്കലും ആവശ്യമായി വരും. പ്രണയവും ദാമ്പത്യവും മനോഹരമായ നിലനിർത്താൻ ചെയ്യാവുന്ന ചില കാര്യങ്ങൾ ഇതാ.

∙ പങ്കാളിയെ മനസ്സിലാകുക

കുറേ നാളായി പരിചയം ഉണ്ടെന്നതോ, ഒരുമിച്ചു താമസിച്ചു എന്നതുകൊണ്ട് പങ്കാളിയെ മനസ്സിലാക്കാനായി എന്നില്ല. അതിനായി എപ്പോഴും ശ്രമിച്ചു കൊണ്ടിരിക്കുക. പങ്കാളിയെ അഭിനന്ദിക്കാനും അവരുടെ ആവശ്യങ്ങൾ പരിഗണിക്കാനും മടി പാടില്ല.

∙ ദയയോടെ പെരുമാറുക 

ബന്ധങ്ങളിൽ ഏറ്റവും അത്യാവശ്യമുള്ളതും എന്നാൽ മതിയായ ശ്രദ്ധ ലഭിക്കാത്തതുമായ ഒന്നാണ് ദയ. പെരുമാറ്റങ്ങളിലും വിമർശനങ്ങളിലുമെല്ലാം ദയ വേണം. പങ്കാളിയെ കുറ്റപ്പെടുത്തിയും നിരന്തരം വിമർശിച്ചും ദയയില്ലാതെ പെരുമാറിയും തനിക്ക് അനുയോജ്യമായ രീതിയിൽ മാറ്റിയെടുക്കാം എന്ന ചിന്ത ശരിയല്ല. ഇത് ബന്ധം കഠിനമാക്കി മാറ്റും.

∙ ആവശ്യങ്ങൾ അറിയാം, പരിഗണിക്കാം 

പ്രണയബന്ധത്തിലൂടെ നമ്മുടെ പല ആവശ്യങ്ങൾ പരിഗണിക്കപ്പെടുകയും പങ്കാളിയുടെ ആവശ്യങ്ങൾ നാം നിറവേറ്റുകയും ചെയ്യുന്നു. ഈ കൈമാറ്റം പരസ്പരം തൃപ്തികരമാണെങ്കിൽ രണ്ടുപേർ തമ്മിലുള്ള ബന്ധം സുഖകരമായി മുന്നോട്ടുപോവും. ഈ കൊടുക്കൽ വാങ്ങലുകളിലെ അതൃപ്തി പലപ്പോഴും ബന്ധങ്ങൾ അവസാനിക്കാനും കാരണമാകാറുണ്ട്. 

∙ നന്ദി പറയാൻ അവസരങ്ങൾ കണ്ടെത്തുക 

 മറ്റുള്ളവരോട് സഹായങ്ങൾക്ക് നന്ദി പറയുന്നവരും സ്വന്തം പങ്കാളിയോട് പലപ്പോഴും അത് പറയാൻ മടിക്കാറുണ്ട്. ചെറിയ കാര്യങ്ങൾക്കും ഒട്ടും പ്രതീക്ഷിക്കാത്ത അവസങ്ങളിലും നന്ദി പറയുന്നത് ബന്ധങ്ങൾ ഊഷ്മളമാക്കാൻ സഹായിക്കും. 

∙ ചുറ്റുമുള്ളവർ എന്ത് ചിന്തിക്കുന്നു          

സമൂഹം എന്തു ചിന്തിക്കുന്നു എന്നു നിരന്തരം ആവലാതിപ്പെടുന്നത് ബന്ധങ്ങളെ അനാവശ്യമായ സങ്കീർണതകളിലേക്ക് നയിക്കും. മറ്റുള്ളവർ നിങ്ങളുടെ ബന്ധത്തിൽ പ്രതീക്ഷിക്കുന്ന കാര്യങ്ങളേക്കാൾ ഉപരി പരസ്പരമുള്ള പ്രതീക്ഷകൾ തെറ്റിക്കാതിരിക്കുക എന്നതാണ് ആരോഗ്യപരമായ രീതി. നിങ്ങളുടെ ഇഷ്ടങ്ങൾക്കു മാത്രമാണു ബന്ധങ്ങളിൽ പരിഗണന കൊടുക്കെണ്ടതെന്ന് പരസ്പരം ഓർമിപ്പിക്കുക.

∙ ഒന്നിച്ച് ചെയ്യാവുന്ന കാര്യങ്ങള്‍

ഒന്നിച്ച് ചെയ്യുന്ന കാര്യങ്ങ ബന്ധങ്ങളുടെ സൗന്ദര്യം നിലനിർത്താൻ സഹായിക്കും. യാത്രകൾ, ഹോബികൾ, ഷോപ്പിങ്, ലക്ഷ്യങ്ങൾ എന്നിങ്ങനെ ഒന്നിച്ച് ചെയ്യാവുന്ന കാര്യങ്ങൾക്കായി ഒരു ഷെയേർഡ് ഗോൾസ് കലണ്ടർ ഉണ്ടാക്കാം. ജീവിതത്തിൽ ഒരുമിച്ചു നേടാനുള്ള കാര്യങ്ങളെപ്പറ്റി തോന്നൽ ഉണ്ടാക്കാനും പരസ്പരം പിന്തുണയ്ക്കാനും ഇത് സഹായിക്കും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വണ്ടി ഏതായാലും ഓടിക്കാൻ പ്രീതു റെഡിയാണ് | Preethu Rachel Mathew | Lady Driver

MORE VIDEOS