‘ആൺകുഞ്ഞാണ്’; അമ്മയായ സന്തോഷം പങ്കുവച്ച് അനുശ്രീ

serial-actress-anusree-blessed-with-baby-boy
SHARE

സീരിയൽ താരം അനുശ്രീയ്ക്ക് ആൺ കുഞ്ഞ് പിറന്നു. അനുശ്രീയും ഭർത്താവ് വിഷ്ണുവും സമൂഹമാധ്യമത്തിലൂടെയാണ് സന്തോഷ വാർത്ത പങ്കുവച്ചത്. താരത്തിന്റെ വളക്കാപ്പ് ചിത്രങ്ങൾ നേരത്തെ ശ്രദ്ധ നേടിയിരുന്നു. 

‘എന്റെ മാതാവ്’ സീരിയലിന്റെ ക്യാമറാമാൻ വിഷ്ണു സന്തോഷുമായി 2021 ഏപ്രിൽ 1ന് ആയിരുന്നു അനുശ്രീയുടെ വിവാഹം. ‘അരയന്നങ്ങളുടെ വീട്’ എന്ന സീരിയലിന്റെ ഷൂട്ടിങ്ങിനിടെയാണ് ഇവർ പ്രണയത്തിലായത്.

ഡൽഹിയിൽ ജനിച്ച അനുശ്രീ അഭിനയരംഗത്ത് സജീവമായതോടെയാണ് തിരുവനന്തപുരത്തേക്ക് താമസം മാറ്റിയത്. നാലാം വയസ്സിൽ ‘ഓമനത്തിങ്കൾ’ പക്ഷി എന്ന സീരിയലിൽ ബാല താരമായാണു തുടക്കം. ജിത്തു മോൻ എന്ന ആൺകുട്ടിയായുള്ള ഈ പ്രകടനം നിരവധി അഭിനന്ദനങ്ങൾ നേടികൊടുത്തു. തുടർന്ന് വിവിധ സീരിയലുകളിൽ ബാലതാരമായ തിളങ്ങിയ അനുശ്രീ പിന്നീട് നായിക വേഷത്തിലും ശ്രദ്ധിക്കപ്പെട്ടു. 

മഞ്ഞിൽ വിരിഞ്ഞ പൂവ്, പൂക്കാലം വരവമായി, പാദസരം, അമല, ദേവീ മാഹാത്മ്യം, സ്വാമി അയ്യപ്പൻ, ചിന്താവിഷ്ടയായ സീത, ശ്രീകൃഷ്ണൻ എന്നിവയാണു പ്രധാന സീരിയലുകൾ. ഏതാനും സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വണ്ടി ഏതായാലും ഓടിക്കാൻ പ്രീതു റെഡിയാണ് | Preethu Rachel Mathew | Lady Driver

MORE VIDEOS