Premium

ഒരേയൊരു സുഷ്, ഒട്ടേറെ കാമുകന്മാർ; പണത്തിനു വേണ്ടിയല്ല ലളിത് മോദിയെ സുസ്‌മിത പ്രണയിച്ചത്!

HIGHLIGHTS
  • വിശ്വസുന്ദരി പട്ടം നേടുന്ന ആദ്യ ഇന്ത്യക്കാരി
  • സംവിധായകൻ വിക്രംഭട്ടുമായുള്ള ബന്ധം വിവാദമായി
  • 24–ാം വയസ്സിൽ പെൺകുഞ്ഞിനെ ദത്തെടുത്തു
  • കുഞ്ഞിനെ സ്വന്തമാക്കാൻ കോടതിക്കു മുന്നിലെത്തി
love-relations-and-controversies-in-sushmita-sen-s-life
സുസ്‌മിത സെന്നും ലളിത് മോദിയും
SHARE

‘‘ഡയമണ്ട് വാങ്ങിത്തരാനായി എനിക്കൊരു പുരുഷനെ ആവശ്യമില്ല. എനിക്കതു സ്വന്തമായി വാങ്ങാവുന്നതേയുള്ളൂ’’, സുസ്മിത സെൻ ഇതു പറഞ്ഞിട്ട് രണ്ടു ദശാബ്ദം പിന്നിട്ടു. പക്ഷേ 46–ാം വയസ്സിലും അവിവാഹിതയായി തുടരുന്ന സുസ്മിതയ്ക്കിനി സ്വന്തം നിലയ്ക്കു വൈരമാലയും രത്നക്കല്ലുകളും വാങ്ങാനാകുമോ? നാട്ടിലെ പുതിയ പ്രണയജോടികളെന്നു മാധ്യമങ്ങൾ ആഘോഷിച്ച വാർത്തയ്ക്കു പിന്നാലെ നാട്ടുകാർ ചർച്ചചെയ്തത് ഇതായിരുന്നു. ഐപിഎൽ വിവാദനായകനായ ലളിത് മോഡി തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പങ്കുവച്ച ചില ചിത്രങ്ങൾ അതിവേഗമാണ് വൈറലായത്. സുസ്മിത തന്റെ പങ്കാളിയാണെന്നും പുതിയൊരു ജീവിതത്തിന്റെ തുടക്കമാണിതെന്നും ആവേശത്തിരതള്ളലോടെ സമൂഹ മാധ്യമത്തിൽ കുറിച്ച ലളിത് മോദി, തുടർപോസ്റ്റിൽ തങ്ങൾ വിവാഹിതരായിട്ടില്ലെന്നും അതും ഉടൻ ഉണ്ടാകുമെന്നും കൂട്ടിച്ചേർത്തു. ലളിത് മോദിയും സുസ്മിതയും പ്രണയത്തിലാണോ എന്നതിനേക്കാൾ സമ്പന്നനായ മധ്യവയസ്കനെ ചൂഷണം ചെയ്യാനൊരുങ്ങുന്ന ജോലിയില്ലാത്ത താരസുന്ദരിയെന്നു സുസ്മിതയ്ക്കു നേരെ വിരൽചൂണ്ടുകയായിരുന്നു ഏറെപ്പെരും. ‘ഗോൾഡ് ഡിഗ്ഗർ’ (Gold Digger) എന്ന് സുസ്മിതയെ ആക്ഷേപിക്കാൻ അൽപം പോലും താമസമുണ്ടായില്ല. പണം നോക്കി പ്രണയം തിരഞ്ഞെടുക്കുന്ന സ്ത്രീയെന്ന മുൻവിധിയുണ്ടാകേണ്ട വ്യക്തിയല്ല സുസ്മിത സെൻ. അവരുടെ മുൻകാല തിരഞ്ഞെടുപ്പുകളിൽ നിന്നും ജീവിതത്തിൽ നിന്നും ആർക്കും ഏറ്റവുമെളുപ്പം മനസ്സിലാക്കാനാകുന്നത് അവരുടെ തീരുമാനങ്ങളിലെ ഉറപ്പാണ്. എന്നിട്ടും സുസ്മിതയ്ക്കെതിരെ വെർച്വൽ പൊങ്കാലയുണ്ടാകാനുള്ള കാരണം ഒന്നേയുള്ളൂ – അവരുടെ ജീവിതത്തിലുണ്ടായിട്ടുള്ള പല പുരുഷൻമാർ. 24–ാം വയസ്സിൽ ഒരു പെൺകുഞ്ഞിനെ ദത്തെടുക്കാൻ തീരുമാനിച്ച വ്യക്തിയാണ് സുസ്മിത. ഇപ്പോൾ രണ്ടു മക്കൾ. സുസ്മിതയുടെ കാമുകനെന്ന പേരിൽ പത്തോളം പേരെങ്കിലും ഇതുവരെ വാർത്തകളിൽ നിറഞ്ഞിട്ടുണ്ട്. സൗഹൃദം, പ്രണയം, മക്കൾ... സുസ്മിതയുടെ അസാധാരണമായ ആ ജീവിതത്തിലൂടെ ഒരു യാത്ര...

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വണ്ടി ഏതായാലും ഓടിക്കാൻ പ്രീതു റെഡിയാണ് | Preethu Rachel Mathew | Lady Driver

MORE VIDEOS