ഭർത്താവും നടനുമായ യുവകൃഷ്ണയ്ക്ക് ജന്മദിനാശംസ നേർന്ന് സീരിയിൽ താരം മൃദുല വിജയ്. യുവയ്ക്കൊപ്പമുള്ള ഏതാനും ചിത്രങ്ങൾ സമൂഹമാധ്യമത്തിൽ പങ്കുവച്ചാണ് മൃദുലയുടെ ആശംസ. എക്കാലത്തെയും മികച്ച ഭർത്താവിന് ജന്മദിനാശംസകൾ. ലൗവ് യു ഏട്ടാ’– താരം കുറിച്ചു.
ആദ്യ കൺമണിക്കായുള്ള കാത്തിരിപ്പിലാണ് മലയാള മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയതാരങ്ങൾ. ഗർഭത്തിന്റെ എട്ടാം മാസത്തിലാണ് മൃദുല. താരത്തിന്റെ മെറ്റേണിറ്റി ഫോട്ടോഷൂട്ട് സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. വളക്കാപ്പ് ചടങ്ങും താരദമ്പതികൾ ആഘോഷമാക്കിയിരുന്നു.
2015 മുതൽ അഭിനയ രംഗത്ത് സജീവമാണ് മൃദുല വിജയ്. മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്തിരുന്ന ‘കൃഷ്ണതുളസി’ യിലൂടെയാണ് ശ്രദ്ധേയയാകുന്നത്. മഞ്ഞിൽ വിരിഞ്ഞ പൂവ് സീരിയലിലെ മനു പ്രതാപ് എന്ന കഥാപാത്രത്തിലൂടെയാണ് യുവകൃഷ്ണ ടെലിവിഷൻ രംഗത്ത് സജീവസാന്നിധ്യമാകുന്നത്. 2021 ജൂലൈ 8ന് ആറ്റുകാൽ ക്ഷേത്രത്തിലായിരുന്നു ഇവരുടെ വിവാഹം.