വിവാഹമോചനം വിവിധ വ്യക്തികളിലുണ്ടാക്കുന്ന പ്രതികരണങ്ങൾ വ്യത്യസ്തമായിരിക്കും. ടോക്സിക് ആയ ബന്ധത്തിൽ നിന്ന് പുറത്തിറങ്ങിയെന്നു ചിലർ ആശ്വസിക്കുമ്പോൾ സാമ്പത്തികമായും മാനസികമായും ഒറ്റപ്പെട്ട അവസ്ഥയിലായിരിക്കും മറ്റു ചിലർ. ഒറ്റപ്പെട്ടുവെന്ന തോന്നൽ വിഷാദത്തിലേക്കും പലവിധ രോഗങ്ങളിലേക്കും നയിക്കും. വിവാഹമോചനത്തെ തുടർന്നുള്ള വിഷമതകളെ നേരിടാൻ റിലേഷൻഷിപ് വിദഗ്ധർ നൽകുന്ന 8 സിംപിൾ ടിപ്സ്.
∙ ദേഷ്യം, സങ്കടം, ഭയം എന്നിവയെല്ലാം മനുഷ്യസഹജമാണ്. ഇത്തരം വികാരങ്ങളെ അടിച്ചമർത്തി വയ്ക്കാതെ പ്രിയപ്പെട്ടവരോട് തുറന്നു സംസാരിക്കുക.
∙ കഴിഞ്ഞുപോയ കാര്യങ്ങൾ ആലോചിച്ച് വിഷമിച്ചിട്ട് കാര്യമില്ല. വിവാഹമോചനം ഒന്നിന്റേയും അവസാനമല്ലെന്നും ജീവിതം ഇനിയും ബാക്കിയാണെന്നും മനസ്സിനെ പറഞ്ഞു പഠിപ്പിക്കുക.
∙ മനസ്സിലെ വിഷമങ്ങളെ നിയന്ത്രിക്കാൻ പറ്റുന്നില്ലെന്ന് തോന്നുന്നുവെങ്കിൽ കൗൺസിലിങ് വിദഗ്ധരുടെ സഹായം തേടാൻ മടിക്കരുത്.
∙ നെഗറ്റീവ് ചിന്തകളിൽ നിന്ന് ഒഴിഞ്ഞു നിൽക്കുന്നത് പോലെ പ്രധാനമാണ് നമ്മളെ വിഷമിപ്പിക്കുന്ന വ്യക്തികളുമായി അകലം പാലിക്കുന്നതും.
∙ നടത്തം, വായന, യാത്ര, യോഗ, സുഹൃത്തുക്കൾ എന്നിങ്ങനെ മനസ്സിനെ സന്തോഷിപ്പിക്കുന്ന കാര്യങ്ങളിലേക്ക് ശ്രദ്ധ തിരിക്കുക.
∙ വിവാഹമോചനവും തുടർന്നുള്ള നടപടികളും ചിലപ്പോൾ നിങ്ങളുടെ ജീവിതരീതികളെ തന്നെ മാറ്റി മറിച്ചിട്ടുണ്ടാവും. അവയെല്ലാം ചിട്ടപ്പെടുത്തി ജീവിതത്തിന്റെ താളം വീണ്ടെടുക്കുക.
∙ കൃത്യസമയത്തുള്ള ഭക്ഷണം, ഉറക്കം, വ്യായാമം എന്നിവ മാനസികാരോഗ്യം മെച്ചപ്പെടുത്തി ഉന്മേഷം വീണ്ടെടുക്കാൻ നിങ്ങളെ സഹായിക്കും.
∙ പുതിയ കാര്യങ്ങൾ പഠിക്കാനും പുതിയ കൂട്ടുകാരെ കണ്ടെത്താനും ശ്രമിക്കുക.