ആലിംഗനം ചെയ്യൂ, ഏറെയുണ്ട് ഗുണങ്ങൾ

hugging-loved-ones-good-for-mental-health
പ്രതീകാത്മക ചിത്രം∙ Image Credits: Dean Drobot/ Shutterstock.com
SHARE

സ്നേഹത്തോടെയുള്ള ആലിംഗനവും സ്പർശവും വൈകാരിക സുരക്ഷിതത്വം മാത്രമല്ല ആരോഗ്യസംരക്ഷണവും നൽകുമെന്ന് റിപ്പോർട്ടുകളുണ്ട്. മൂഡ് മാറ്റാനും സന്തോഷത്തോടെയിരിക്കാനും സുരക്ഷിതരാണെന്ന തോന്നലുണ്ടാക്കാനും സ്നേഹസ്പർശനത്തിനും ആലിംഗനത്തിനും കഴിയും.

സ്വന്തമെന്ന തോന്നലും സ്വാന്തനവും പകർന്നു നൽകാൻ ആലിംഗനം കഴിഞ്ഞേയുള്ളൂ മറ്റെന്തും. പരസ്പരം സ്നേഹത്തോടെ ആലിംഗനം ചെയ്യുമ്പോൾ തലച്ചോറിലെ ഡോപമിൻ, സെറോടോണിൻ തുടങ്ങിയ രാസവസ്തുക്കളുടെ പ്രവർത്തനം മൂലം ശരീരത്തിലെ രക്തസമ്മർദ്ദം കുറയുകയും ദഹനം നന്നായി നടക്കുകയും മിതമായ ശരീരഭാരം കാത്തു സൂക്ഷിക്കാൻ സാധിക്കുകയും അതിലുപരി കൊഗ്നിറ്റീവ് പവറിനെ പുഷ്ടിപ്പെടുത്തുകയും ചെയ്യുന്നു. അതുവഴി ശരീരത്തിന്റെ ആരോഗ്യത്തെ സംരക്ഷിക്കുകയും ചെയ്യുന്നു.

∙ ആരോഗ്യത്തോടെയിരിക്കട്ടെ

നാഷനൽ ലൈബ്രറി ഓഫ് മെഡിസിൻ നടത്തിയ പഠനം പറയുന്നത് ആലിംഗനം ഹൃദയത്തിന്റെ ആരോഗ്യത്തിന് വളരെ നല്ലതാണെന്നാണ്. 200 ഓളം ആളുകളിൽ നടത്തിയ ഒരു പഠനത്തിന്റെ അടിസ്ഥാനത്തിലാണ് അവർ ഇങ്ങനെയൊരു നിഗമനത്തിലെത്തിയത്. പരസ്പരം ആലിംഗനം ചെയ്ത ഒരു കൂട്ടം ആളുകളുടെ രക്തസമ്മർദ്ദം സാധാരണ നിലയിലായിരുന്നു. ഒറ്റയ്ക്ക് നിശ്ശബ്ദമായി സമയം ചെലവഴിച്ചവരുടെ രക്തസമ്മർദ്ദത്തെ അപേക്ഷിച്ച് തുലോം കുറവായിരുന്നു അത്.

∙ പിന്തുണയ്ക്കാം

ജീവിതത്തിൽ വളരെ മോശം സമയത്തിലൂടെ കടന്നു പോകുന്ന പ്രിയപ്പെട്ടവരെ ചേർത്തുപിടിച്ച് ആശ്വസിപ്പിക്കാം. ഇത് അവരുടെ മാനസിക സമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുകയും അവരുടെ മനസ്സിനെ സാധാരണ നിലയിലെത്തിക്കാൻ സഹായിക്കുകയും ചെയ്യുന്നു.

∙ രോഗസാധ്യത കുറയ്ക്കുന്നു

ഒരാളെ സന്തോഷത്തോടെ ആലിംഗനം ചെയ്താൽ ഓക്സിടോസിൻ എന്ന ഹോർമോണിന്റെ ഉൽപാദനം ശരീരത്തിൽ വർധിക്കും. അത് മാനസിക സമ്മർദ്ദം കുറയ്ക്കുകയും രക്തസമ്മർദ്ദത്തെ നിയന്ത്രിച്ചു നിർത്തുകയും ചെയ്യും.

∙ ആത്മവിശ്വാസം

ആത്മവിശ്വാസം തീരെയില്ലാത്തവരെ സ്നേഹത്തോടെ ഒന്ന് ആലിംഗനം ചെയ്തു നോക്കൂ, ഫലം അദ്ഭുതപ്പെടുത്തും. നിലനിൽപിനെക്കുറിച്ചുള്ള ഭയമകറ്റി ആളുകളെ ആത്മവിശ്വാസമുള്ളവരാക്കി മാറ്റാൻ ആലിംഗനത്തിനാകും.

∙ ആശയവിനിമയം

ഏറ്റവും നന്നായി ആശയവിനിമയം നടത്താനാകുന്നത് പരസ്പര സ്പർശനത്തിലൂടെയാണ്. അതിൽ ആലിംഗനത്തിന് മറ്റുള്ളവരുടെ ആത്മാവിൽ തൊടാനുള്ള ശേഷിയുണ്ട്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്തുകൊണ്ടാണ് ഇത്തരം ചോദ്യങ്ങളെന്നെനിക്ക് മനസ്സിലാവും | Sreenath Bhasi Latest Interview | Chattambi

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
FROM ONMANORAMA