ഒരുമിച്ച് പഠിച്ചവർ, കളിക്കൂട്ടുകാർ, സഹപാഠികൾ എന്നിങ്ങനെ പല കാലങ്ങളിലും തലത്തിലുമുള്ള സൗഹൃദങ്ങൾ നമുക്കുണ്ട്. ഇവരിൽ ആരാണ് നമ്മുടെ യഥാർഥ സുഹൃത്ത്? ഇങ്ങനെ ഒരു സംശയം ചിലപ്പോഴെങ്കിലും നിങ്ങൾക്കും തോന്നിയിട്ടുണ്ടാവും. ആത്മാർഥമായി നമ്മളെ സ്നേഹിക്കുകയും വിശ്വസിക്കുകയും ചെയ്യുന്നവരാണ് യഥാർഥ സുഹൃത്തുക്കൾ.
* തിരിച്ചറിയാം മികച്ച സൗഹൃദങ്ങൾ
∙ നിങ്ങളെ നിങ്ങളായി സ്വീകരിക്കുന്നവരാണ് യഥാർത്ഥ സുഹൃത്തുക്കൾ.
∙ സ്നേഹത്തോടെ ഇടപെടുകയും നിങ്ങൾക്ക് വേണ്ടി സമയം മാറ്റിവയ്ക്കാൻ തയാറാവുകയും ചെയ്യുന്നവർ.
∙ വിഷമങ്ങളും ആശങ്കകളും പങ്കുവയ്ക്കുമ്പോൾ ആത്മാർഥമായി കേൾക്കുകയും അവയ്ക്ക് പരിഹാരം നിർദേശിക്കുകയും ചെയ്യുന്നവർ
∙ പ്രശ്നങ്ങൾ നിങ്ങളോട് പങ്കുവയ്ക്കുമ്പോൾ ആശ്വാസം തോന്നുന്നു എന്ന് പറയുന്നവർ
∙ തെറ്റുകൾ ചൂണ്ടിക്കാണിക്കുന്നവരും വിമർശിക്കുന്നവരും ആയിരിക്കണം നല്ല സുഹൃത്തുക്കൾ. പക്ഷേ, എപ്പോഴും കുറ്റപ്പെടുത്തി നിങ്ങളെ മാനസികമായി തകർക്കുന്നവരിൽ നിന്നും അകലം പാലിക്കുക. പരസ്പരം പിന്തുണച്ച് മുന്നേറുന്നതാണ് യഥാർഥ സൗഹൃദം.