നടനും അവതാരകനയുമായ ദീപൻ മുരളിക്ക് ആൺകുഞ്ഞ് പിറന്നു. ആശുപത്രിക്കിടക്കയിലുള്ള ഭാര്യ മായയ്ക്കു സമീപത്ത് കുഞ്ഞിനെയുമെടുത്ത് നിൽക്കുന്ന ചിത്രം ദീപൻ സമൂഹമാധ്യമത്തിൽ പങ്കുവച്ചാണ് ദീപൻ ഇക്കാര്യം അറിയിച്ചത്. മൂത്തമകൾ മേധസ്വിയും ചിത്രത്തിലുണ്ട്.
മലയാളം സീരിയലുകളിലെ നിറസാന്നിധ്യമായ ദീപൻ, മോഹന്‍ലാൽ അവതാരകനായി എത്തിയ ബിഗ് ബോസ് റിയാലിറ്റി ഷോയിലെ മത്സരാർഥിയായിരുന്നു. വിവിധ ഷോകളുടെ അവതാരകനായും തിളങ്ങി.
2018 ഏപ്രിലില്‍ 28നാണ് ദീപനും മായയും വിവാഹിതരായത്. 2019 ജൂലൈ 19ന് മകൾ മേധസ്വി ജനിച്ചത്.