‘അതെ, ഞങ്ങൾ വേർപിരിഞ്ഞു’; വ്യക്തമാക്കി ആർജെ അമൻ

rj-aman-on-divorce-with-veena-nair
SHARE

ഭാര്യയും നടിയുമായി വീണ നായരുമായി വേർപിരിഞ്ഞെന്ന് വ്യക്തമാക്കി അമൻ. എന്നാൽ ഇതുവരെ വിവാഹമോചനം നേടിയിട്ടില്ലെന്നും സമൂഹമാധ്യമത്തിൽ പങ്കുവച്ച പോസ്റ്റില്‍ പറയുന്നു. 

വിവാഹമോചനത്തെക്കുറിച്ച് നിരവധി ഊഹാപോഹങ്ങള്‍ പ്രചരിച്ച സാഹചര്യത്തിലാണ് ഇക്കാര്യത്തിൽ വ്യക്തത വരുത്തുന്നതെന്നും അമൻ കുറിച്ചു 

ദുബായിൽ റേഡിയോ ജോക്കിയാണ് അമൻ. 2014ൽ ആയിരുന്നു വീണ നായരുമായുള്ള വിവാഹം. ഇവർക്ക് ഒരു മകനുണ്ട്.

അമന്‍ പങ്കുവച്ച കുറിപ്പ് വായിക്കാം;

കഴിഞ്ഞ അധ്യായം വായിച്ചു കൊണ്ടിരുന്നാൽ നിങ്ങൾക്ക് ജീവിതത്തിലെ പുതിയ അധ്യായം തുടങ്ങാനാവില്ല. 

എന്റെ വിവാഹമോചനത്തെക്കുറിച്ച് ഊഹാപോഹങ്ങൾ പ്രചരിക്കുന്ന സാഹചര്യത്തിൽ, ആളുകൾ കൂടുതൽ കഥകൾ മെനയാതിരിക്കാൻ ഇക്കാര്യത്തിൽ വരുത്താൻ സമയമായെന്നു തോന്നുന്നു. 

അതെ ഞങ്ങൾ വേർപിരിഞ്ഞു. എന്നാൽ മകനെ ആലോചിച്ച് ഞങ്ങൾക്ക് ഇതുവരെ വിഹാമോചനം നേടിയിട്ടില്ല.

ഒരു അച്ഛന്റെ ചുമതലകളിൽ നിന്നും ഒഴിഞ്ഞു മാറാൻ അതൊരു കാരണമാക്കാൻ ഞാൻ ഇഷ്ടപ്പെടുന്നില്ല. മകനു വേണ്ടി ഞാനെന്നും അവിടെയുണ്ടാകും.

ഇത്തരം സാഹചര്യത്തിലൂടെ കടന്നു പോവുക അത്ര എളുപ്പമല്ല. ജീവിതം ചിലപ്പോൾ കഠിനമാകും. നമ്മൾ അപ്പോൾ കരുത്ത് നേടണം. സാഹചര്യം മനസ്സിലാക്കി, മുന്നോട്ടു പോകാനുള്ള പിന്തുണ എനിക്ക് നൽകണമെന്ന് കുടുംബാംഗങ്ങളോടും സുഹൃത്തുക്കളോടും അഭ്യര്‍ഥിക്കുന്നു. – ആർജെ അമൻ. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LOVE N LIFE

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

അഞ്ജലീ അഞ്ജലീ...

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}