കാത്തിരിപ്പിന് അവസാനം; മൃദുല വിജയ് അമ്മയായി: ചിത്രം പങ്കുവച്ച് താരം

actress-mridhula-vijai-andyuvakrishna-blessed-with-baby-girl
SHARE

സീരിയൽ താരങ്ങളായ മൃദുല വിജയ്, യുവകൃഷ്ണ ദമ്പതികൾക്ക് പെൺകുഞ്ഞ് പിറന്നു. കുഞ്ഞിന്റെ കൈകളുടെ ചിത്രം സമൂഹമാധ്യമത്തിൽ പങ്കുവച്ചാണ് മൃദുല സന്തോഷ വാർത്ത പങ്കുവച്ചത്. 

‘‘ഒരു പെൺകുഞ്ഞിനെ നൽകി ദൈവം ഞങ്ങളെ അനുഗ്രഹിച്ചു. ദൈവത്തിന് നന്ദി. പ്രാർഥനയും അനുഗ്രഹങ്ങളുമായി കൂടെ നിന്ന സുഹൃത്തുക്കൾക്കും ഒരുപാട് നന്ദി.’’– ചിത്രത്തോടൊപ്പം മൃദുല കുറിച്ചു. അലീന പടിക്കൽ, ഷിയാസ് കരീം, അർച്ചന സുശീലൻ, അഞ്ജലി അമീർ, ഷഫ്ന, ശ്രീനിഷ് അരവിന്ദ് എന്നിവരുൾപ്പടെ നിരവധി സഹപ്രവർത്തകര്‍ താരത്തിന് ആശംസ അറിയിച്ചു. മൃദുലയുടെ ആരാധകരും സന്തോഷം പങ്കുവയ്ക്കുന്നുണ്ട്. 

2015 മുതൽ അഭിനയ രംഗത്ത് സജീവമാണ് മൃദുല വിജയ്. മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്തിരുന്ന ‘കൃഷ്ണതുളസി’ യിലൂടെയാണ് ശ്രദ്ധേയയാകുന്നത്. മഞ്ഞിൽ വിരിഞ്ഞ പൂവ് സീരിയലിലെ മനു പ്രതാപ് എന്ന കഥാപാത്രത്തിലൂടെയാണ് യുവകൃഷ്ണ ടെലിവിഷൻ രംഗത്ത് സജീവസാന്നിധ്യമാകുന്നത്. 2021 ജൂലൈ 8 നായിരുന്നു ഇവരുടെ വിവാഹം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്തുകൊണ്ടാണ് ഇത്തരം ചോദ്യങ്ങളെന്നെനിക്ക് മനസ്സിലാവും | Sreenath Bhasi Latest Interview | Chattambi

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
FROM ONMANORAMA