ADVERTISEMENT

പത്താം വിവാഹവാർഷികം ആഘോഷിച്ച് നടിയും അവതാരകയുമായ അശ്വതി ശ്രീകാന്ത്.

 

'ചിലപ്പോള്‍ കടലു പോലെ വലുതെന്നും മറ്റു ചിലപ്പോള്‍ ഒരു തുള്ളിയോളം ചെറുതെന്നും തോന്നിച്ച പത്തു വര്‍ഷങ്ങള്‍ ! അത്രയൊന്നും കഠിനമല്ലാത്ത, എന്നാല്‍ അത്രയൊന്നും എളുപ്പമല്ലാത്ത പത്തുവര്‍ഷങ്ങള്‍ ! നമ്മള്‍ നമ്മളായ പത്തു വര്‍ഷങ്ങള്‍.. ‘കൂട്ട്’ ഒരു വിലപിടിച്ച വാക്കാണ്’.– ഭർത്താവ് ശ്രീകാന്തിനൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ച് അശ്വതി സോഷ്യൽ മീഡിയയിൽ കുറിച്ചു.

 

ചുരുങ്ങിയ കാലത്തിനിടെ മലയാളി പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുത്ത അവതാരകയാണ് അശ്വതി ശ്രീകാന്ത്. തന്റെ യൂട്യൂബ് ചാനലിലൂടെ ആരാധകരുമായി നിരന്തരം സംവദിക്കാറുള്ള അശ്വതി പങ്കുവയ്ക്കുന്ന വിഡിയോകളെല്ലാം ചര്‍ച്ചയാകാറുണ്ട്.

 

നീണ്ട പത്തുവര്‍ഷത്തെ പ്രണയത്തിന് ശേഷമാണ് അശ്വതിയും ശ്രീകാന്തും വിവാഹിതരാകുന്നത്. അശ്വതി പങ്കുവച്ച കുറിപ്പിനു താഴെ ആശംസകളുമായി നിരവധി പേരാണ് എത്തുന്നത്.

 

        

 

    

    

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com