വളക്കാപ്പും പുളിയൂണും ആഘോഷമാക്കി ചന്ദ്രലക്ഷ്മണും ടോഷ് ക്രിസ്റ്റിയും

chandra-lakshman-celebrated-traditional-valakkapu-with-husband-tosh-christy
SHARE

ഗർഭകാല ചടങ്ങുകൾ ആഘോഷമാക്കി താരദമ്പതികളായ ചന്ദ്രലക്ഷ്മണും ടോഷ്ക്രിസ്റ്റിയും. പാരമ്പര്യമനുസിച്ചുള്ള വളക്കാപ്പും പുളിയൂണും ഇവരുടെ എറണാകുളത്തെ വീട്ടിലാണ് സംഘടിപ്പിച്ചത്. ഇതിന്റെ വിഡിയോ ടോഷ് ക്രിസ്റ്റി യുട്യൂബ് ചാനലിൽ പങ്കുവച്ചിരുന്നു. ചടങ്ങുകൾ ഒരുക്കിയതിന് കുടുംബത്തിനും സുഹൃത്തുക്കൾക്കും സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പിലൂടെ ചന്ദ്ര നന്ദി അറിയിച്ചു.

‘‘കുഞ്ഞിനെ വരവേൽക്കാനുള്ള ഒരുക്കത്തിനിടിയിൽ ഞങ്ങൾ ഓർമകൾ സൃഷ്ടിക്കുകയാണ്. ഞങ്ങളുടെ മനോഹരമായ കുടുംബവും സ്നേഹസമ്പന്നരായ സുഹൃത്തുക്കളും ചേർന്ന് എനിക്കു വേണ്ടി വളക്കാപ്പ് സംഘടിപ്പിച്ചു. ഒരു സ്ത്രീയെന്ന നിലയില്‍ ജീവിതത്തിലെ മനോഹരമായ ഘട്ടം ആഘോഷിച്ചപ്പോൾ എന്റെ വീട്ടിൽ സന്തോഷവും സ്നേഹവും നിറഞ്ഞു. ഞങ്ങളുടെ മാതാപിതാക്കളുടെ അനുഗ്രഹത്തിനും പരിധിയില്ലാത്ത സ്നേഹത്തിനും നന്ദി’’– ചന്ദ്ര കുറിച്ചു.

സ്വന്തം സുജാത എന്ന സീരിയലിൽ അഭിനയിക്കുമ്പോഴാണ് ഇരുവരും പ്രണയത്തിലായത്. 2021 നവംബർ 11ന് കൊച്ചിയിലെ സ്വകാര്യ റിസോർട്ടിലായിരുന്നു വിവാഹം.

വിഡിയോ കാണാൻ ക്ലിക് ചെയ്യൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വിട, കോടിയേരി

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}