‘നിങ്ങൾ അമ്മയ്ക്ക് വേണ്ടി പ്രാർഥിക്കും എന്നുറപ്പുണ്ട്’

sowbhagya-venkitesh-on-thara-kalyan-surgery
Image Credits: Sowbhagya Venkitesh/ Instagram
SHARE

നടി താരാ കല്യാണ്‍ ശസ്ത്രക്രിയയ്ക്ക് വിധേയയാകുകയാണെന്നും എല്ലാവരും പ്രാർഥിക്കണമെന്നും അഭ്യർഥിച്ച് മകൾ സൗഭാഗ്യ. ശസ്ത്രക്രിയയ്ക്ക് പോകും മുമ്പ്  പേരമകൾ സുദർശനയെ എടുത്തു നിൽക്കുന്ന താരയുടെ ഒരു ചിത്രവും സൗഭാഗ്യ പങ്കുവച്ചു. ശബ്ദം അടഞ്ഞിരിക്കുകയാണെന്നും വൈകാതെ ഒരു ശസ്ത്രക്രിയ ഉണ്ടാകുമെന്നും താര മുൻപ് സമൂഹമാധ്യമത്തിലൂടെ ആരാധകരോട് വെളിപ്പെടുത്തിയിരുന്നു. 

സൗഭാഗ്യയുടെ കുറിപ്പ്; 

എനിക്ക് ഒരു വലിയ കുടുംബമുണ്ട്. ഒരിക്കൽ പോലുംനേരിട്ട് കണ്ടിട്ടിട്ടിലാത്ത എത്രയോ ആളുകൾ. നിങ്ങളെന്നെ സ്നേഹിക്കുന്നുണ്ട്, എന്നെ മാത്രമല്ല എന്റെ കുടുംബത്തെയും. നിങ്ങൾ അമ്മയ്ക്ക് വേണ്ടി പ്രാർഥിക്കും എന്നുറപ്പുണ്ട്. നിങ്ങളുടെ പ്രാർഥനയുടെ ശക്തി ഞങ്ങൾക്ക് തുണയായുണ്ടാവട്ടെ .

അമ്മയെ ഓപ്പറേഷൻ തിയറ്ററിലേക്ക് കൊണ്ടു പോകുന്നതിനു മുമ്പുള്ള മനോഹരമായ നിമിഷം. ഞാനാ നിമിഷം വീണ്ടും വീണ്ടും മനസ്സിൽ കണ്ടുകൊണ്ടരിക്കുന്നു.’’ – സൗഭാഗ്യ കുറിച്ചു. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വിട, കോടിയേരി

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}