‘സാജാ എന്നൊരു വിളിയുണ്ട്’; ശബരിനാഥിന്റെ ഓർമയിൽ സാജന്‍ സൂര്യ: വിഡിയോ

 actor-sajan-sooreya–on-sabarinath-second-death-anniversary
സാജൻ സൂര്യ, ശബരിനാഥ്∙ Image Credits: Sajan Sooreya/ Facebook
SHARE

നടൻ ശബരിനാഥിന്റെ രണ്ടാം ചരമവാർഷികത്തിൽ ഓർമക്കുറിപ്പുമായി സുഹൃത്തും നടനുമായ സാജൻ സൂര്യ. 2018ലെ റഷ്യൻ യാത്രയ്ക്കിടെയുള്ള ശബരിയുടെ വിഡിയോ സാജൻ പങ്കുവച്ചു. അതിലെ ‘സാജാ’ എന്ന വിളി കേൾക്കുമ്പോൾ ശബരി ഇപ്പോഴും കൂടെയുണ്ടെന്ന വിശ്വാസം വരുമെന്ന് സാജൻ കുറിപ്പിൽ പറയുന്നു.

‘‘രണ്ട് വർഷം പോയത് അറിഞ്ഞു. ഞങ്ങൾ 2018 മേയിൽ കുടുംബത്തോടൊപ്പം റഷ്യൻ ടൂർ പോയപ്പോൾ എടുത്തതാണ് ഈ വിഡിയോ. ഇതില്‍ സ്ഥിരം എന്നെ വിളിക്കുന്നതു പോലെ ‘സാജാ...’ എന്നൊരു വിളിയുണ്ട്. അതു കേൾക്കുമ്പോൾ കൂടെയുണ്ടന്നൊരു വിശ്വാസം വരും’’– സാജന്‍ കുറിച്ചു.

2020 സെപ്റ്റംബർ 17ന് ഹൃദയാഘാതത്തെ തുടർന്നായിരുന്നു ശബരീനാഥിന്റെ അന്ത്യം. 43 വയസ്സായിരുന്നു. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വിട, കോടിയേരി

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}