'വിശ്വസിക്കുവാനാകുന്നില്ല, കണ്ണടച്ചു തുറക്കുന്ന വേഗത്തിലാണല്ലോ ചേച്ചി പോയത് ' നോവോർമയായി രശ്മി

chandra-lakshman-about-reshmi-jayagopal
ചിത്രത്തിന് കടപ്പാട് : ഇൻസ്റ്റഗ്രാം
SHARE

സ്വന്തം സുജാത’യിലെ സാറാമ്മ എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയയായ നടി രശ്മി ജയഗോപാലിന്റെ മരണം സീരിയൽ ലോകത്തും പ്രിയപ്പെട്ടവരിലും സൃഷ്ടിച്ചിരിക്കുന്ന ഞെട്ടൽ നിസ്സാരമല്ല. സഹതാരം ചന്ദ്ര ലക്ഷ്മണിന് സ്വന്തം ചേച്ചിമ്മയെയാണ് രശ്മിയുടെ വിയോഗത്തിലൂടെ നഷ്ടമായിരിക്കുന്നത്.

‘‘എനിക്ക് വിശ്വസിക്കുവാനാകുന്നില്ല...കണ്ണടച്ചു തുറക്കുന്ന വേഗത്തിലാണല്ലോ ചേച്ചി പോയത്...മനസ്സ് വിങ്ങുകയാണ്...’’.– പ്രിയസുഹൃത്തിന്റെ വിയോഗത്തെക്കുറിച്ച് പറയുമ്പോൾ ചന്ദ്രയുടെ ശബ്ദം ഇടറി. വാക്കുകളിൽ നൊമ്പരം പടർന്നു.

‘‘കഴിഞ്ഞ ഷെഡ്യൂളിൽ കണ്ടപ്പോൾ ശരീരത്തിന് നല്ല ക്ഷീണമുണ്ടെന്ന് ചേച്ചി പറഞ്ഞിരുന്നു. ഒരു ബ്ലഡ് ടെസ്റ്റ് ചെയ്തേക്കാന്‍ ഞാന്‍ പറഞ്ഞു. ചേച്ചിയത് ചെയ്തു.

ഓണത്തിന് തറവാട്ടിലൊക്കെ പോയപ്പോഴും വലിയ കുഴപ്പമുണ്ടായിരുന്നില്ല. പക്ഷേ, കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് ഒരു കസിനെ കാണാൻ എത്തിയപ്പോഴാണ് പെട്ടെന്ന് വയ്യാതായത്...വയറ് ബ്ലോക്ക് ആയി, ഫ്ലൂഡിയ് റിട്ടൻഷനായി...ഡോക്ടർ ആർ.സി.സിയിലേക്ക് റഫർ ചെയ്തു...കടുത്ത വേദനയായിരുന്നതിനാൽ കൂടിയ പെയിൻ കില്ലേഴ്സാണ് കഴിച്ചിരുന്നത്. ബയോപ്സിക്ക് കൊടുക്കുന്ന ദിവസം ഞങ്ങൾ സംസാരിച്ചിരുന്നു. പിന്നീട് സംസാരിക്കാനായില്ല...മിനിഞ്ഞാന്ന് ആശുപത്രിയിൽ എത്തിച്ചു. ഇന്നലെയായപ്പോഴേക്കും ഒന്നും ചെയ്യാനില്ലെന്ന ഘട്ടമായി...ബയോപ്സി റിസൾട്ട് വരാൻ കാത്തു നിൽക്കാതെ വളരെ വേഗം ചേച്ചി പോയി...’’.– ചന്ദ്ര ‘വനിത ഓൺലൈനോ’ട് പറഞ്ഞു.

കൂടുതൽ അറിയാൻ

Content Summary : Chandra Lakshman about Reshmi Jayagopal

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വിട, കോടിയേരി

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}