നിങ്ങളുടെ പങ്കാളി ഒരു നാർസിസിസ്റ്റാണോ?

is-your-partner-is-a-narcissist
പ്രതീകാത്മക ചിത്രം∙ Image Credits: Paul Biryukov/ Shutterstock.com
SHARE

മറ്റെന്തിനെക്കാളും കൂടുതൽ സ്വയം സ്നേഹിക്കുന്ന മനുഷ്യരെ നാർസിസിസ്റ്റ് എന്നാണ് വിളിക്കുക. താൻ ചെയ്യുന്നതെല്ലാം ശരിയാണെന്നും കുറ്റങ്ങളോ കുറവുകളോ തനിക്കില്ലെന്നും ഇവർ വിശ്വസിക്കും. പെരുമാറ്റത്തിലും സംസാരത്തിലുമെല്ലാം ഈ മനോഭാവം നിറയും. താനൊരു മഹാനായ മനുഷ്യനാണെന്നും ലോകം മുഴുവൻ ശ്രദ്ധിക്കുന്നത് തന്നെയാണെന്നും വീമ്പു പറഞ്ഞു നടക്കുന്ന ഇത്തരക്കാരാണ് പങ്കാളിയെങ്കിൽ ജീവിതം ദുരിതപൂർണമായിരിക്കും. പങ്കുവയ്ക്കലുകൾ എന്നത് അവരുെട ചിന്തയിലേ ഉണ്ടാകില്ല. സ്വയം കേമനാണെന്ന് നടിക്കുന്ന ഇത്തരം ആത്മരതിക്കാർ പങ്കാളിക്ക് പരിഗണന നൽകില്ല. 

ക്ഷമ, സ്നേഹം, കാരുണ്യം എന്നിവ ഇവരിൽ നിന്ന് പ്രതീക്ഷിക്കേണ്ടതില്ല. സ്വന്തം നേട്ടങ്ങൾക്കു വേണ്ടി മറ്റുള്ളവരുടെ ആഗ്രഹങ്ങളെയും സ്വപ്നങ്ങളെയും ഇല്ലാതാക്കുന്ന ഇവരെ പറഞ്ഞു മനസ്സിലാക്കാൻ ശ്രമിക്കുന്നതിലും അർഥമില്ല. ജീവിതം സന്തോഷകരമാകാൻ ഇത്തരക്കാരെ അകറ്റി നിർത്തുന്നതാണ് നല്ലത്. ഇത്തരക്കാരെ എങ്ങനെ തിരിച്ചറിയാം എന്നു നോക്കാം.

∙ പല മുഖങ്ങൾ

വീട്ടിലും മറ്റുള്ളവർക്കിടയിലും വ്യത്യസ്ത മുഖങ്ങളിലും ഭാവങ്ങളിലുമാണ് ഇവർ ഇടപെടുക. പുറത്ത് കരുണയും സ്നേഹവുമുള്ളവരായി കാണുന്ന നാർസിസിസ്റ്റുകൾ പക്ഷേ പങ്കാളിയോട് വളരെ മോശമായി പെരുമാറും. ഇവരുടെ പോരായ്മകൾ ‌ചൂണ്ടി കാണിച്ചാൽ എല്ലാ കുറ്റവും പങ്കാളിയുടെ തലയിലിടുകയും ചെയ്യും. സ്വന്തം കാര്യങ്ങൾക്ക് പ്രാധാന്യം കൊടുക്കുകയും സ്വന്തം സന്തോഷങ്ങളിൽ ജീവിക്കുകയും ചെയ്യുന്ന ഇവർ പങ്കാളിയെ പൂർണമായി അവഗണിക്കും.

∙ ആകർഷക വ്യക്തിത്വം

ഡേറ്റിങ്ങിന്റെ തുടക്കകാലത്ത് ആകർഷകമായ വ്യക്തിത്വവും എല്ലാ സാഹചര്യങ്ങളോടും പൊരുത്തപ്പെടാനുള്ള കഴിവും ഇവർ പ്രകടിപ്പിക്കും. പങ്കാളിയ്ക്ക് ഒരു സംശയത്തിനും ഇടവരുത്തില്ല. എന്നാൽ പങ്കാളി തന്റേതായി കഴിഞ്ഞു എന്നു തോന്നിയാൽ  തനി നിറം പുറത്തു വന്നു തുടങ്ങും. തുടക്കകാലത്ത് ചെറിയ കാര്യങ്ങൾക്ക് പോലും പങ്കാളിയെ പ്രശംസിക്കുന്ന ഇവർക്ക് പിന്നീട് സ്വന്തം കാര്യങ്ങളിൽ മാത്രമേ സന്തോഷം കണ്ടെത്താനാവൂ.

∙ സഹാനുഭൂതി എന്നൊന്നില്ല

പങ്കാളിയുടെ വികാരങ്ങളെയോ വിചാരങ്ങളെയോ പറ്റി മനസ്സിലാക്കാൻ ഇവർ ശ്രമിക്കില്ല. തനിക്ക് ചുറ്റുമാണ് ലോകം കറങ്ങുന്നത് എന്ന് വിശ്വസിച്ച് മറ്റുള്ളവരെക്കുറിച്ച് ചിന്തിക്കാതെ മുന്നോട്ട് പോകും. സ്വന്തം വാക്കുകളോ പ്രവൃത്തികളോ മറ്റുള്ളവരെ എങ്ങനെ ബാധിക്കുമെന്നോ ഇവർ ആലോചിക്കാറില്ല.

പരസ്പര സ്നേഹവും ബഹുമാനവുമാണ് നല്ല ബന്ധങ്ങളുടെ ആണിക്കല്ല്. ഇതില്ലെങ്കിൽ ബന്ധങ്ങളിൽ നിന്ന് ഒഴിഞ്ഞുപോകുന്നതാണ് നല്ലത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വിട, കോടിയേരി

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}