ചിന്താഗതി മാറ്റിയത് അബീഷ്; റാണി രാജയിലൂടെ അർച്ചന കവി സീരിയലിലേക്ക്: വിഡിയോ

actress-archana-kavi-on-acting-in-serial
SHARE

വിവാഹശേഷം സീരിയലിലേക്ക് നിരവധി അവസരങ്ങൾ വന്നിരുന്നു. എന്നാൽ സിനിമയിൽ നിന്നും സീരയലിലേക്ക് മാറുക എന്നത് ചിന്തിക്കാൻ പോലും തനിക്കാവില്ലായിരുന്നുവെന്നും മുൻ ഭർത്താവ് അബീഷ് ആണ് ആ ചിന്ത മാറ്റിയതെന്നും നടി അർച്ചന കവി. മഴവിൽ മനോരമയിൽ സംപ്രേഷണം ആരംഭിക്കുന്ന റാണി രാജയിലൂടെ സീരിയൽ രംഗത്തേക്ക് പ്രവേശിക്കുകയാണ് അർച്ചന. ഇതേക്കുറിച്ച് തന്റെ യുട്യൂബ് ചാനലിലൂടെ സംസാരിക്കുകയായിരുന്നു താരം.

ഒരു സിനിമാനടിയായിരിക്കുമ്പോൾ വിവാഹം കഴിച്ചാൽ പിന്നെ സീരിയലിലേക്ക് ക്ഷണിച്ച് നിരവധിപ്പേർ ബന്ധപ്പെടും. എന്റെ ചില സുഹൃത്തുക്കളും ഇതേ അനുഭവം പങ്കുവച്ചിട്ടുണ്ട്. വളരെ സത്യസന്ധമായി പറയുകയാണെങ്കിൽ, സിനിമ ചെയ്തു നിൽക്കുമ്പോൾ അങ്ങനെ അവസരം വരുമ്പോൾ നമ്മൾ അതിനു തയാറാകില്ല. അതൊരു മോശം മനോഭാവമാണ്. എനിക്കും തുടക്കത്തില്‍ അതേ മനോഭാവമായിരുന്നു ഉണ്ടായിരുന്നത്. ജോലിയിലെ എന്റെ ഈ കാഴ്ചപ്പാട് മാറിയതിന്റെ പിന്നിൽ അബീഷ് ആണ്. ബോംബൈയിലായിരുന്നു അപ്പോൾ. നീയൊരു ആർട്ടിസ്റ്റ് ആണ്. ജോലി നോക്കി ഇരിക്കുകയല്ല. ജോലി സൃഷ്ടിക്കുകയാണ് വേണ്ടത്. അതിനുള്ള സ്വാതന്ത്ര്യം നമുക്കുണ്ട് എന്നായിരുന്നു അബീഷ് പറയാറുള്ളത്. അത് ഞാൻ വളരെ ബഹുമാനിക്കുന്ന ഒരു കാര്യമാണ്. അതിനുശേഷം വ്ലോഗ് ചെയ്യാനും എഴുതാനും തുടങ്ങി. വെബ് സീരിസ് ചെയ്തു. അപ്പോഴാണ് ഞാൻ എന്റെ ജോലിയെ സ്നേഹിക്കുന്നുവെന്ന് മനസ്സിലായത്. നിങ്ങളെ എന്റർടെയ്ൻ ചെയ്യാൻ ഇഷ്ടപ്പെടുന്നുവെന്ന് മനസ്സിലായത്. അത് യുട്യൂബോ ടെലിവിഷനോ മറ്റേതെങ്കിലും മീഡിയമോ ആകട്ടെ. അതു മനസ്സിലാക്കാൻ കുറച്ചു സമയമെടുത്തു എന്നു മാത്രം’’– അർച്ചന പറഞ്ഞു. 

വിഡിയോ കാണാം; 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഐശ്വര്യമുള്ള മലയാളിവീട്! 😍🤗 Best Kerala Home | അകത്താണ് കാഴ്ചകൾ |

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}