വേർപിരിയുന്നില്ല, മകൾക്കു വേണ്ടി ഒന്നിക്കാൻ തീരുമാനിച്ചതായി താരദമ്പതികള്‍

serial-actress-charu-asopa-says-reconciliation-with-rajeev-sen
രാജീവും ചാരുവും മകൾക്കൊപ്പം∙ Image Credits: Charu Asopa/ Instagram
SHARE

വീണ്ടും ഒന്നിച്ചു ജീവിക്കാൻ തീരുമാനിച്ചതായി താരദമ്പതികളായ ചാരു അപസോസയും രാജീവ് സെന്നും. ഇരുവരും വിവാഹമോചനത്തിന് ഒരുങ്ങിയിരുന്നു. എന്നാൽ ആ തീരുമാനം മാറ്റിയതായും ഒരു തവണ കൂടി ശ്രമിച്ചു നോക്കുകയാണെന്നും ഇ ടൈംസിന് നൽകിയ അഭിമുഖത്തിൽ ചാരു വെളിപ്പെടുത്തി.

മറ്റൊരു വീട് കണ്ടെത്തി സാധനങ്ങൾ മാറ്റി. കുടുംബക്കോടതിയിൽ പോകാൻ ദിവസം തീരുമാനിച്ചിരുന്നു. എന്നാൽ അതിനും ദിവസങ്ങൾക്ക് മുമ്പ് പരസ്പരം സംസാരിച്ചു. മകൾക്കു വേണ്ടി ഒരു തവണ കൂടി ശ്രമിച്ചു നോക്കാം എന്നു തോന്നി. അങ്ങനെ വീണ്ടും ഞങ്ങൾ ഒന്നിച്ചു. ഇതിനെ ഒരു അദ്ഭുതം എന്നേ പറയാനാകൂവെന്നും ചാരു പറഞ്ഞു. ഇവരുടെ വേർപിരിയലും കൂടിച്ചേരലും ബിഗ്ബോസിൽ പങ്കെടുക്കുന്നതിനു മുന്നോടിയായി വാർത്തകളിൽ നിറയാനുള്ള ശ്രമമാണെന്ന് ചിലർ ആക്ഷേപിച്ചിരുന്നു. ഇത്തരം ആരോപണം ഉന്നയിക്കാൻ എളുപ്പമാണെന്നും എന്നാൽ സ്വയം കടന്നു പോകുമ്പോൾ മാത്രമേ ഈ അവസ്ഥയുടെ കാഠിന്യം മനസ്സിലാകൂ എന്നുമായിരുന്നു ഇതിന് ചാരുവിന്റെ മറുപടി.

charu-rajeev-sen

2019 ലാണ് ഹിന്ദി സീരിയലുകളിലൂടെ പ്രശസ്തയായ ചാരുവും ഫാഷൻ മോഡലും സുസ്മിത സെന്നിന്റെ സഹോദരനുമായ രാജീവും വിവാഹിതരായത്. മനോഹരമായ പ്രണയബന്ധമാണ് വിവാഹത്തിലെത്തിയെങ്കിലും ആദ്യ വർഷം ദാമ്പത്യത്തിൽ പ്രശ്നങ്ങൾ രൂക്ഷമായതായി ഇരുവരും മുമ്പ് വെളിപ്പെടുത്തിയിരുന്നു. ഇതിനിടയില്‍ ഇവർക്ക് മകൾ പിറന്നു. കുഞ്ഞിന്റെ ജനനത്തിനു പിന്നാലെ പ്രശ്നങ്ങൾ വീണ്ടും രൂക്ഷമായി. ഇതോടെയാണ് വേർപിരിയാന്‍ തീരുമാനിച്ചത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

2022 ഡിസംബർ മാസഫലം

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}