ഭർത്താവ് എവിടെ? എന്താണ് കാണാത്തത്?; വിഡിയോയുമായി നടി ശരണ്യ ആനന്ദ്

actress-sharanya-anand-new-vlogg-with-husband-and-family
ശരണ്യയും മനേഷും∙ Image Credits: Saranya Anand/ Instagram
SHARE

യുട്യൂബിൽ സജീവമാണ് സിനിമ–സീരിയൽ താരം ശരണ്യ ആനന്ദ്. കുടുംബ, സീരയിൽ വിശേഷങ്ങൾ താരം ചാനലിലൂടെ പങ്കുവയ്ക്കാറുണ്ട്. വ്ലോഗിങ് തുടങ്ങിയശേഷം ഭര്‍ത്താവ് എവിടെയാണെന്ന് നിരവധിപ്പേർ ചോദിച്ചിരുന്നു. ഇതിനു മറുപടിയായി എത്തിയിരിക്കുകയാണ് പ്രിയതാരം. 

ശരണ്യയുടെ ഭർത്താവ് മനേഷ് ബിസിനസുകാരനാണ്. കുടുംബസമേതം നാഗ്പുരിലാണ് താമസം. വല്ലപ്പോഴും മാത്രമേ കേരളത്തിലേക്ക് വരൂ. ശരണ്യ ഷൂട്ടിങ് ബ്രേക്കുകളിൽ നാഗ്പുരിലേക്ക് പോവുകയാണ് പതിവ്. ഇതുകൊണ്ട് ശരണ്യയുടെ വിഡിയോയിൽ മനേഷിനെ അധികം കാണാറില്ല. ഇത്തവണ നാട്ടിലേക്ക് മനേഷ് എത്തിയപ്പോൾ കൂട്ടികൊണ്ടു വരാൻ വിമാനത്താവളത്തിലേക്ക് പോയ ശരണ്യ അതൊരു വ്ലോഗ് ആക്കി പങ്കുവയ്ക്കുകയായിരുന്നു. ‘‘നിങ്ങൾ കാണാൻ ആഗ്രഹിച്ച ആൾ എത്തി. ഒരുപാട് പേർ മനേഷേട്ടനെ അന്വേഷിച്ചു. ഇത് ആൾ നിങ്ങളുടെ മുമ്പിൽ’’  എന്നായിരുന്നു ശരണ്യ പറഞ്ഞത്. പ്രേക്ഷകർ നൽകുന്ന സ്നേഹത്തിനും പിന്തുണയ്ക്കും നന്ദിയുണ്ടെന്ന് മനേഷും പ്രതികരിച്ചു. 

കുടുംബവിളക്ക് സീരിയലിലെ വേദിക എന്ന കഥാപാത്രത്തെയാണ് ശരണ്യ അവതരിപ്പിക്കുന്നത്. ആകാശഗംഗ 2, ചങ്ക്സ്, മാമാങ്കം എന്നിങ്ങനെ നിരവധി സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. 2020 നവംബറിൽ ഗുരുവായൂർ ക്ഷേത്രത്തിൽവച്ചായിരുന്നു മനേഷും ശരണ്യയും വിവാഹിതരായത്.

വിഡിയോ കാണാം;

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എച്ചിൽ കൂമ്പാരത്തിനപ്പുറം എന്നെ കണ്ടപ്പോൾ അമ്മയുടെ കണ്ണങ്ങ് തിളങ്ങി...

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
FROM ONMANORAMA