‘അമ്മയുടെ വാത്സല്യവും സ്നേഹവും ഇനി ഓർമ’; വേദന പങ്കുവച്ച് യദുകൃഷ്ണൻ

actor-yadhu-krishnan-mother-passed-away
SHARE

അമ്മയുടെ മരണ വാര്‍ത്ത പങ്കുവച്ച് നടൻ യദുകൃഷ്ണൻ. അഞ്ച് ദിവസം മുമ്പ് അമ്മ വിട്ടു പിരിഞ്ഞെന്നും ആ സ്നേഹവും വാത്സ്യലവും ഇനി ഓർമകളിൽ മാത്രമാണെന്നും യദു കുറിച്ചു. അമ്മയ്ക്കൊപ്പമുള്ള രണ്ടു കാലഘട്ടത്തിലെ ചിത്രങ്ങളും കുറിപ്പിനൊപ്പമുണ്ട്. 

യദു കൃഷ്ണന്റെ കുറിപ്പ്; 

എന്റെ അമ്മയുടെ വാത്സല്യവും സ്നേഹവും ഇനി ഓർമകളിൽ മാത്രം. അമ്മ ഞങ്ങളെ വിട്ടുപോയിട്ടു ഇന്ന് 5 ദിവസമായി. അറിവായക്കാലം മുതൽ എന്റെ ശാരീരികവും മനസികവുമായ ശക്തി അമ്മയായിരുന്നു. ഊണിലും ഉറക്കത്തിലും എന്നെപറ്റി ചിന്തിച്ചിരുന്ന ഒരേയൊരാൾ.

യാത്ര പോകുമ്പോൾ ഒരുമണിക്കൂർ ഇടവിട്ട് വരുന്ന ആ കോൾ, ‘എവിടെ എത്തി മോനെ’ എന്ന ചോദ്യം, ‘നീ വല്ലതും കഴിച്ചോ’ എന്ന കരുതൽ. ഞാൻ ചെയ്തിരുന്ന ഓരോ കഥാപാത്രങ്ങളും കണ്ടിട്ട് എനിക്ക് തന്നിരുന്ന ഉർജം. എല്ലാത്തിനും ഉപരി എന്റെ അമ്മയുടെ സാമിപ്യം. അതൊന്നും ഇനി ഇല്ല എന്നോർക്കുമ്പോൾ....

അമ്മ പറയാറുള്ളതുപോലെ ‘മരിച്ചാലും ഞാൻ നിന്റെ കൂടെയുണ്ട്’ എന്ന വിശ്വാസത്തിലാണ് ഇനിയുള്ള ഓരോ ദിവസവും. അമ്മക്ക് ഒരായിരം ഉമ്മ. ആത്മാവിന്റെ നിത്യശാന്തിക്കായി എല്ലാവരും പ്രാർഥിക്കണം. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എച്ചിൽ കൂമ്പാരത്തിനപ്പുറം എന്നെ കണ്ടപ്പോൾ അമ്മയുടെ കണ്ണങ്ങ് തിളങ്ങി...

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
FROM ONMANORAMA