ഭാരം 20 കിലോ കൂടി, വയറിൽ പാടുകളുണ്ട്; കുഞ്ഞിനേക്കാൾ പ്രധാനമല്ല മറ്റൊന്നും: സോനു

sonu-satheesh-kumar-on-weight-gain-and-body-shape-after-delivery
Image Credits: Sonu Satheesh Kumar/ Instagram
SHARE

പ്രസവശേഷമുള്ള രൂപമാറ്റത്തെക്കുറിച്ച് ചോദിക്കുന്നവർക്ക് മറുപടിയുമായി സീരിയൽ താരം സോനു സതീഷ്. ഭാരം കൂടുന്നതോ ശരീരത്തിന്റെ ആകൃതി നഷ്ടമാകുന്നതോ പ്രശ്നമല്ല. കുഞ്ഞിന്റെ സൗഖ്യമാണ് ഒരമ്മയ്ക്ക് പ്രധാനം. പ്രസവശേഷം ഒരു സ്ത്രീയെ കാണുമ്പോൾ അവർക്ക് സുഖമാണോ എന്നു ചോദിക്കൂ. അല്ലാതെ ശരീരത്തെക്കുറിച്ച് അഭിപ്രായം പറയുകയല്ല വേണ്ടതെന്നും ഇൻസ്റ്റഗ്രാമിൽ സോനു കുറിച്ചു. പ്രസവശേഷമുള്ള ശരീരത്തിന്റെ മാറ്റം വ്യക്തമാകുന്ന രണ്ടു ചിത്രങ്ങളും ഒപ്പമുണ്ട്. മൂന്നു മാസം മുമ്പാണ് സോനുവിന് പെൺകുഞ്ഞ് പിറന്നത്.

സ്ത്രീധനം, ഭാര്യ, സുമംഗലീ ഭവ എന്നീ സീരിയലുകളിലൂടെയാണ് സോനു മലയാളി പ്രേക്ഷകർക്ക് പ്രിയങ്കരിയായത്. നർത്തകിയായും ശ്രദ്ധ നേടി. 

സോനുവിന്റെ കുറിപ്പ്;

‘മാതൃത്വം’– ആ യാത്രയുടെ യഥാർഥ അർഥവും അനുഭവവും വിവരിക്കാൻ ഈ വാക്കുകൊണ്ടാവില്ല. എന്റെ ഭാരം 20 കിലോഗ്രാം കൂടി. എന്റെ വയറിൽ പാടുകളുണ്ട്. പുറം വേദനയും തലവേദനയുമുണ്ട്. എന്റെ ശരീരത്തിന്റെ ആകൃതി നഷ്ടമായി. പഴയതു പോലെയാകാൻ ഇനിയും സമയം എടുക്കും. എന്നാൽ ഒരു അമ്മയ്ക്ക് കുഞ്ഞിനേക്കാൾ പ്രധാനമല്ല അതൊന്നും. തന്റെ കുഞ്ഞിന്റെ നല്ലതിനു വേണ്ടി ഒരമ്മ എന്തു വേണമെങ്കിലും സഹിക്കും. പ്രസവശേഷമുള്ള ഒരമ്മയുടെ ശരീരത്തിനെക്കുറിച്ച് കമന്റിടുന്ന സഹോദരീസഹോദരന്മാരേ ഈ പ്രക്രിയ എന്താണെന്നു മനസ്സിലാക്കുക. നിങ്ങൾക്ക് എന്തെങ്കിലും സംശയങ്ങളുണ്ടെങ്കില്‍ അമ്മയോട് ചോദിക്കൂ. അവർ അതെല്ലാം വ്യക്തമായി പറഞ്ഞു തരും. കാരണം നിങ്ങളുടെ ജനനത്തിനു വേണ്ടി അവർ ഈ അവസ്ഥയിലൂടെ കടന്നു പോയിട്ടുണ്ടാകും. പ്രസവം കഴിഞ്ഞ ഒരു സ്ത്രീയെ കണ്ടാൽ അവരോട് സുഖമാണോ എന്നു ചോദിക്കൂ. അവരുടെ ശരീരത്തെക്കുറിച്ച് അഭിപ്രായം പറയുകയല്ല വേണ്ടത്’’

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LOVE N LIFE

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എനിക്ക് മലയാളം വായിക്കാനറിയില്ല. അമ്മ വായിച്ചുതരും

MORE VIDEOS