ADVERTISEMENT

മനോഹരമായ സ്വപ്നങ്ങളുമായാണ് ഓരോ പ്രണയം ആരംഭിക്കുന്നത്. എന്നാൽ കാലക്രമേണ ബന്ധങ്ങളുടെ തീവ്രത കുറയാം. പുതുമ നഷ്ടപ്പെട്ടതായി തോന്നുന്നതും പങ്കാളിയെ ശ്രദ്ധിക്കാതിരിക്കുന്നതും ബന്ധം തകരുന്നു എന്നതിന്റെ സൂചനയാണ്. പരസ്പര സ്നേഹവും മാനസികമായ അടുപ്പവും ഇല്ലാതാകുന്ന ഇത്തരം സന്ദർഭങ്ങളിൽ, പ്രണയം തിരിച്ചു പിടിക്കാൻ ജീവിതത്തിലേക്ക് ചില തിരിഞ്ഞു നോട്ടങ്ങൾ അത്യാവശ്യമാണ്. നാം ചെയ്ത തെറ്റുകൾ ഇതിലൂടെ മനസിലാക്കാനാവും. ചെറിയ ചില തെറ്റുകളാവും പലപ്പോഴും വലിയ പ്രശ്നങ്ങളിലേക്ക് നയിക്കുന്നത്. അവ ഏതൊക്കെയാണെന്നും അത്തരം തെറ്റുകളെ എങ്ങനെ ശരികളാക്കി ജീവിതം മനോഹരമാക്കാമെന്നും നമുക്ക് നോക്കാം.

∙ പ്രതീക്ഷകളുടെ അമിതഭാരം

പലപ്പോഴും പങ്കാളിയിലുള്ള അമിത പ്രതീക്ഷ ബന്ധങ്ങളിൽ വിള്ളൽ വീഴ്ത്താറുണ്ട്. പ്രണയത്തിന്റെ ആദ്യ ദിനങ്ങളിൽ വലിയ പ്രതീക്ഷകളായിരിക്കും ഉണ്ടാവുക. എന്നാൽ പിന്നീട് പ്രതീക്ഷിച്ച രീതിയിലല്ല പങ്കാളി പെരുമാറുന്നത് എന്നറിയുന്നത് സങ്കടത്തിലേക്കും പ്രശ്നങ്ങളിലേക്കും നയിക്കും. ഇത് ബ്രേക്കപ്പിനും കാരണമാകും.

∙ സാഹചര്യങ്ങൾ

പങ്കാളിയുടെ ഭൗതിക സാഹചര്യങ്ങളും മാനസികാവസ്ഥയും മനസിലാക്കാതെ പെരുമാറുന്നത് ബന്ധങ്ങളിൽ അസ്വരാസ്യങ്ങൾക്ക് കാരണമാകും. എന്നെക്കുറിച്ച് മാത്രം ചിന്തിക്കുകയും എനിക്കു വേണ്ടി മാത്രം പെരുമാറുകയും ചെയ്യണമെന്ന ചിന്തയാണ് പ്രശ്നങ്ങളിലേക്ക് നയിക്കുന്നത്. 

∙ വിട്ടുവീഴ്ച

പ്രശ്നങ്ങൾ വരുമ്പോൾ ഒരാൾ മാത്രം എല്ലാ വിട്ടു വീഴ്ചകളും ചെയ്യുന്നത് തെറ്റായ രീതിയാണ്. നമ്മുടെ രീതികളുമായി ഒരിക്കലും ചേരാത്ത ഒരാളുമായി കഷ്ടപ്പെട്ട് ജീവിക്കുന്നതിൽ അർത്ഥമില്ല. സമയമെടുത്ത്, നന്നായി വിലയിരുത്തി നമുക്ക് ചേർന്ന പങ്കാളിയെ തിരഞ്ഞെടുക്കുക.

∙ മനസ്സ്

ബന്ധങ്ങളിലുണ്ടാകുന്ന പ്രശ്നങ്ങളിലെ പ്രധാന കാരണം പങ്കാളികളുടെ മാനസികാരോഗ്യവുമായി ബന്ധപ്പെട്ട് കിടക്കുന്നു. മുൻകാല അനുഭവങ്ങളിൽ നിന്നുണ്ടാകുന്ന പേടി, നിരാശ, മാനസികമായ മുറിവുകൾ എന്നിവ ബന്ധങ്ങളിലും പ്രതിഫലിക്കും. ഇത്തരം മാനസിക പ്രശ്നങ്ങൾ ബന്ധങ്ങളിൽ വിള്ളലുകൾ വീഴ്ത്തുന്നതിന് മുൻപ് കണ്ടെത്താനും ചികിത്സിച്ച് ഭേദപ്പെടുത്താനും ശ്രമിക്കാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com