കുഞ്ഞതിഥി എത്തി; സന്തോഷവാർത്തയുമായി ചന്ദ്രലക്ഷ്മണും ടോഷ് ക്രിസ്റ്റിയും

chandra-lakshman-and-tosh-christy-blessed-with-baby-boy
ചിത്രത്തിന് കടപ്പാട് : ഇൻസ്റ്റഗ്രാം
SHARE

സീരിയൽ താരങ്ങളായ ചന്ദ്ര ലക്ഷ്മൺ- ടോഷ് ക്രിസ്റ്റി ദമ്പതികൾക്ക് ആൺകുഞ്ഞ് പിറന്നു. കുഞ്ഞിന്റെ കൈകളുടെ ചിത്രം സമൂഹമാധ്യമത്തിൽ പങ്കുവച്ചാണ് ചന്ദ്ര ലക്ഷ്മൺ സന്തോഷവാർത്ത ആരാധകരെ അറിയിച്ചത്. 

''ആൺകുട്ടിയാണ്. ഞങ്ങൾക്കും ഞങ്ങളുടെ കുഞ്ഞിനും സ്നേഹവും അനുഗ്രഹവും പ്രാർഥനയുമേകിയ ദൈവത്തിനും മാതാപിതാക്കൾക്കും അഭ്യൂദയകാംക്ഷികൾക്കും നന്ദി''- ചിത്രത്തോടൊപ്പം ചന്ദ്ര കുറിച്ചു. താരദമ്പതികൾക്ക് ആശംസ അറിയിച്ച് സഹപ്രവർത്തകരുടെയും ആരാധകരുടെയും കമന്റുകളുണ്ട്. 

സ്വന്തം സുജാത എന്ന സീരിയലിൽ അഭിനയിക്കുമ്പോഴാണ് ടോഷും ചന്ദ്രയും പ്രണയത്തിലായത്. 2021 നവംബർ 11ന് കൊച്ചിയിലെ സ്വകാര്യ റിസോർട്ടിലായിരുന്നു വിവാഹം

Content summary : Chanra Lakshman and Tosh Christy blessed with baby boy

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LOVE N LIFE

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ധ്യാനും വിനീതും ഒരേപോലെയാണ്... 

MORE VIDEOS