ADVERTISEMENT

‘പൈസ തരാതെ സിംഹാസനം പണിഞ്ഞു തരില്ലെന്റെ രാജാവേ..?’’ ദക്ഷിണാഫ്രിക്കയിലെ പരമ്പരാഗത ഇന്ത്യൻ വ്യാപാരി രാജീവ് സിങ്ങിന്റെ ഈ വാക്കുകൾ കഴിഞ്ഞ ദിവസങ്ങളിൽ ലോകം കൗതുകത്തോടെയാണ് കേട്ടത്. അതാരപ്പാ..ഇത്രയ്ക്ക് ഗതിയില്ലാത്തൊരു രാജാവ് എന്ന രീതിയിലാണ് പലരും ആ വാർത്തയെ സമീപിച്ചത്. ഇങ്ങനെയും രാജാക്കന്മാരുണ്ടാകുമോ? ഇനി ഈ രാജാവും പട്ടിണിയിലായിരിക്കുമോ? അതോ വ്യാപാരിയെ പറ്റിച്ചതായിരിക്കുമോ? കേട്ടപാതി കേൾക്കാത്ത പാതി പല കമന്റുകളും നമ്മൾ പാസാക്കിക്കാണും. സത്യത്തില്‍ ഈ നാണക്കേടുണ്ടായതിനു കാരണക്കാരൻ മിസുസുലുവല്ല. ദക്ഷിണാഫ്രിക്കയിലെ ഈ സുലുരാജാവ് ഇങ്ങനെ പരിഹാസത്തിന് പാത്രമാകേണ്ടിയിരുന്ന ആളാണോ? എന്തുകൊണ്ടാണ് സിംഹാസനം നിർമിച്ചു നൽകില്ലെന്ന് വ്യാപാരി തീർത്തു പറഞ്ഞത്? അതിന്റെ വേരറ്റം തേടിപ്പോകുമ്പോൾ മറ്റൊരു രാജാവിന്റെ കഥ കൂടി കേൾക്കേണ്ടി വരും. 1968 മുതൽ സുലുഗോത്രത്തിന്റെ രാജാവായിരുന്ന ഗുഡ്വിൻ സെലിത്വിനിയുടെ കഥയാണത്? ഉമ്‌ലംഗ എന്ന അർധനഗ്നനൃത്തം വരെ സംഘടിപ്പിച്ച് വിവാദത്തിലായ വ്യക്തിയാണ് അദ്ദേഹം. അവിടെയും തീരുന്നില്ല വിവാദങ്ങള്‍. അത്തരമൊരു വിവാദത്തിന്റെ, തുടർച്ചയാണ് സിംഹാംസന നിർമാണത്തിലും തിരിച്ചടിയായത്. നമുക്കൊന്ന് ദക്ഷിണാഫ്രിക്ക വരെ പോകാം, അവിടുത്തെ രണ്ട് സുലു രാജാക്കന്മാരെ വിശദമായി പരിചയപ്പെടാം...

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com