ഗിയർ മാറ്റുന്ന ‘സ്റ്റൈൽ’ കണ്ട് പ്രണയം; പെൺകുട്ടിയും ഡ്രൈവറും വിവാഹിതരായി

women-marries-driver-after-she-fell-in-love-with-his-gear-changing-style
ഖദീജയും ഫർഹാനും
SHARE

‘കാറിന്റെ ഗിയർ മാറ്റുന്ന രീതി കണ്ട് പ്രണയം തോന്നുക’– വിശ്വസിക്കാൻ പ്രയാസം തോന്നും. പക്ഷേ അത്തരമൊരു പ്രണയകഥ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. പാക്കിസ്ഥാനിലാണ് ഈ വ്യത്യസ്തമായ പ്രണയം. 21 കാരൻ ഫര്‍ഹാനും 17 കാരി ഖദീജയുമാണ്  പ്രണയികൾ. 

ഖദീജയുടെ വീട്ടിലെ ഡ്രൈവറാണ് ഫർഹാൻ. ഖദീജയെ ഡ്രൈവിങ് പഠിപ്പിച്ചതും ഫർഹാനാണ്. അപ്പോൾ ഫർഹാൻ ഗിയർ മാറ്റുന്ന ‘സ്റ്റൈൽ’ ഖദീജയെ ആകർഷിച്ചു. ഇതു പിന്നീട് പ്രണയമായി വളർന്നു. ‘അദ്ദേഹം ഡ്രൈവ് ചെയ്യുന്നത് കാണാന്‍ നല്ല രസമാണ്. ഗിയർ മാറ്റുന്നതു കാണുമ്പോൾ അദ്ദേഹത്തിന്റെ കൈകൾ കോർത്തു പിടിക്കാൻ തോന്നുമായിരുന്നു. ഇതെല്ലാം പ്രണയത്തിലേക്ക് നയിച്ചെന്ന് ഡെയ്‌ലി പാക്കിസ്ഥാനു നൽകിയ അഭിമുഖത്തിൽ ഖദീജ പറഞ്ഞു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഐഫോണ്‍ 15ൽ അദ്ഭുതങ്ങൾ, സക്കര്‍ബര്‍ഗിന്റെ രാജി: പോയവാരത്തിലെ ടെക് വാര്‍ത്തകൾ

MORE VIDEOS