‘എന്റെ ഒരു ആഗ്രഹമായി കണ്ട് അത് സാധിച്ചു തരണം’

udan-panam-anchor-dain-davis-and-meenakshi-about-wedding
SHARE

മഴവിൽ മനോരയിലെ സൂപ്പർഹിറ്റ് റിയാലിറ്റി ഷോ ഉടൻ പണം ചാപ്റ്റർ 4 നൂറാം എപ്പിഡോസിലേക്ക് കടക്കുകയാണ്. മൂന്നാം ഭാഗത്തിന്റെ അവതാരകരായ ഡെയ്ൻ ഡേവിസും മീനാക്ഷി രവീന്ദ്രനുമാണ് ചാപ്റ്റർ നാലും അവതരിപ്പിക്കുന്നത്. ഈ കോംബോ ഇരുകയ്യും നീട്ടി പ്രേക്ഷകർ സ്വീകരിച്ചിരുന്നു. ഇവർ വിവാഹിതരാകുമെന്ന പ്രചാരണങ്ങളും ഇതോടെപ്പം ഉണ്ടായിരുന്നു. ഇത്തരമൊരു അനുഭവം മനോരമ ന്യൂസിനു നൽകിയ അഭിമുഖത്തിൽ മീനാക്ഷി പങ്കുവച്ചു. 

ഒരു വിവാഹത്തിന് പോയപ്പോൾ ഒരു മുത്തശ്ശിയാണ് മീനാക്ഷിയും ഡെയ്നും വിവാഹിതരായി കാണണം എന്ന ആഗ്രഹം പങ്കുവച്ചത്. ‘‘എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹമാണ്. എനിക്കിനി ഒരുപാട് സമയമുണ്ടോ എന്നറിയില്ല. എനിക്ക് എന്തെങ്കിലും സംഭവിച്ചാലും സ്വർഗത്തിലിരുന്ന് അത് കാണണം. എന്റെ ഒരു ആഗ്രഹമായി കണ്ട് അതു സാധിച്ചു തരണം’’ എന്നായിരുന്നു മുത്തശ്ശിയുടെ വാക്കുകളെന്ന് മീനാക്ഷി പറയുന്നു.  

കരിയറിൽ വിജയകരമായി മുന്നോട്ടു പോകണമെന്ന് ആഗ്രഹിക്കുന്ന വ്യക്തികളാണെന്നും മറ്റു കാര്യങ്ങളെല്ലാം ആ വഴിക്ക് വിടുകയാണ് പതിവെന്നും ഡെയ്ൻ പറയുന്നു. എന്തെങ്കിലും ഉണ്ടെങ്കിൽ ഞങ്ങൾ തന്നെ പറയാമെന്നും ആളുകൾ കഥകൾ ഉണ്ടാക്കേണ്ടെന്നുമാണ് മീനാക്ഷിയുടെ നിലപാട്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഐഫോണ്‍ 15ൽ അദ്ഭുതങ്ങൾ, സക്കര്‍ബര്‍ഗിന്റെ രാജി: പോയവാരത്തിലെ ടെക് വാര്‍ത്തകൾ

MORE VIDEOS
FROM ONMANORAMA